For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിയോ ഒളിംപിക്‌സ്; 100 മീറ്ററില്‍ നാലാമനായി ഉസൈന്‍ ബോള്‍ട്ട് സെമിയില്‍

By Anwar Sadath

റിയോ: ഒളിംപിക്‌സിലെ ഏറ്റവും ഗ്ലാമര്‍ ഇനങ്ങളിലൊന്നായ പുരുഷന്മാരുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ലോകചാമ്പ്യന്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് നാലാമനായി. എട്ടു ഹീറ്റ്‌സുകളിലായി നടന്ന മത്സരത്തില്‍ നാലാമത്തെ മികച്ച സമയം കുറിച്ച ഉസൈന്‍ ബോള്‍ട്ട് സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്.

ആറാം ഹീറ്റ്‌സിലാണ് ബോള്‍ട്ട് മത്സരിച്ചത്. ഹീറ്റ്‌സില്‍ 10.07 സെക്കന്റ് സമയത്തില്‍ ഒന്നാമതായി ഫിനിഷ് ചെയ്താണ് തുടര്‍ച്ചയായ രണ്ട് ഒളിംപിക്‌സുകളില്‍ സ്വര്‍ണം നേടിയ ബോള്‍ട്ട് സെമിയിലേക്ക് ഓടിക്കയറിയത്. ഹീറ്റ്‌സില്‍ അമേരിക്കയുടെ ജസ്റ്റിന്‍ ഗാട്ട്‌ലിന്‍ ബോള്‍ട്ടിനെക്കാളും മികച്ച സമയം കുറിച്ച് 10.01 സെക്കന്റില്‍ ഫിനിഷ് ചെയ്ത് സെമിയിലേക്ക് യോഗ്യത നേടി.

usain


2008 ബെയ്ജിങ് ഒളിംപിക്‌സില്‍ 9.68 സെക്കന്റിലും 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ 9.63 സെക്കന്റ് സമയത്തിലും ഫിനിഷ് ചെയ്താണ് ബോള്‍ട്ട് സ്വര്‍ണം നേടിയിരുന്നത്. റിയോയില്‍ ബോള്‍ട്ടിന് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുക ഗാറ്റ്‌ലിന്‍ ആയിരിക്കും.

Story first published: Sunday, August 14, 2016, 9:08 [IST]
Other articles published on Aug 14, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+