Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിംപിക്‌സില്‍ നിന്നും വിടവാങ്ങിയ ഉസൈന്‍ ബോള്‍ട്ടിന് വിവാഹം

റിയോ: സ്പ്രിന്റ് ഇതിഹാസമായി മാറിക്കഴിഞ്ഞ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് ഒളിംപിക്‌സില്‍ ട്രിപ്പിള്‍ ഹാട്രിക് സ്വര്‍ണം നേടിയതിന് പിന്നാലെ വിവാഹത്തിനൊരുങ്ങുന്നു. ബോള്‍ട്ടിന്റെ സഹോദരി ഷെറിന്‍ ആണ് കാമുകി കാസിയുമായുള്ള വിവാഹത്തിന് സമ്മതം മൂളിയതായി അറിയിച്ചിരിക്കുന്നത്. ബോള്‍ട്ട് റിയോയില്‍ നിന്ന് തിരിച്ചെത്തിയാല്‍ ഉടന്‍ മോതിരമാറ്റം നടന്നേക്കുമെന്നും സഹോദരി സൂചന നല്‍കുന്നു.

റിയോയില്‍ ബോള്‍ട്ട് ട്രിപ്പിള്‍ തികയ്ക്കുന്നതുകാണാന്‍ ബോള്‍ട്ടിന്റെ മാതാപിതാക്കള്‍ എത്തിയിരുന്നു. ട്രാക്കില്‍ നിന്ന് വിരമിച്ചശേഷം മകന്‍ വിവാഹിതനായി കാണണമെന്ന് അമ്മ ജെന്നിഫര്‍ ബോള്‍ട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 30കാരനായ ബോള്‍ട്ട് കാസിയയുമായി ഏറെക്കാലമായി പ്രണയത്തിലാണ്.

bolt

ഈ വര്‍ഷം ജനുവരിയിലാണ് ജമൈക്കക്കാരിയായ കാസി ബെന്നറ്റുമായുള്ള പ്രണയം ബോള്‍ട്ട് തുറന്നു പറഞ്ഞത്. രണ്ടു വര്‍ഷമായി പ്രണയത്തിലാണെന്നും തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് കാസിയയെന്നും ബോള്‍ട്ട് പറഞ്ഞു. 35 വയസ്സില്‍ മാത്രമേ വിവാഹിതനാവൂ എന്ന് ബോള്‍ട്ട് നേരത്തെ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ തിരുത്താന്‍ ഒരുങ്ങുന്നത്.

ബോള്‍ട്ടിന്റെ പേരുമായി പല പേരും കൂട്ടിച്ചേര്‍ത്ത് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഏപ്രില്‍ ജാക്‌സണ്‍, ജമൈക്കന്‍ അത്‌ലറ്റ് മേഖന്‍ എഡ്വേഡ്‌സ്, ലുബിക്ക കുസെറോവ, റെബേക്ക പാസ്ലിയ, ടെനെയിഷ് സിംസണ്‍, മിസികാന്‍ ഇവാന്‍സ് എന്നിവരെല്ലാം ഓരോ കാലത്ത് ബോള്‍ട്ടിന്റെ പ്രണയിനികളായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.

Story first published: Monday, August 22, 2016, 8:25 [IST]
Other articles published on Aug 22, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+