വേഗതയുടെ രാജാവ് ബോള്‍ട്ട് തന്നെ
ബീജിങ്: വേഗതയുടെ രാജാവ്് താന്‍ തന്നെ എന്ന് ഉസൈന്‍ ബോള്‍ട്ട് തെളിയിച്ചു. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ബോള്‍ട്ട് 100 മീറ്റര്‍ 9.79 സെക്കന്റിന് ഓടിയെത്തിയാണ് ബോള്‍ട്ട് സ്വര്‍ണം നേടിയത്.
ഒരു മില്ലി സെക്കന്റ് വ്യത്യാസത്തില്‍ ഫിനിഷ് ചെയ്ത ജസ്റ്റിന്‍ ഗാറ്റ്‌ലിനാണ് രാണ്ടാം സ്ഥാനം. 9.80 സെക്കന്റിനാണ് ഗാറ്റ്‌ലിന്‍ ഫിനിഷിങ് പോയിന്റിലെത്തിയത്.

ഇത്തവണ റെക്കോര്‍ഡില്ല
ലോക അത്‌ലറ്റിക്ക് മീറ്റില്‍ രണ്ട് തവണ റെക്കോര്‍ഡിട്ട താരമാണ് ബോള്‍ട്ടെങ്കിലും ഇത്തവണ റെക്കോര്‍ഡ് പിറന്നില്ല

സെമി ഫൈനലില്‍
സെമി ഫൈനലിലെ ആദ്യ ഹീറ്റ്‌സില്‍ ഓടിയ ബോള്‍ട്ട് 9.96 സെക്കന്റിലാണ് ഫിനിഷിങ് ലൈന്‍ പിന്നിട്ടത്.

കനത്ത വെല്ലുവിളി
കഴിഞ്ഞ നാല് ലോകചാമ്പ്യന്‍ഷിപ്പുകളില്‍ വിജയിച്ച ബോള്‍ട്ടിന് ഇത്തവണ അമേരിക്കയുടെ ഗാറ്റ്‌ലിന്‍ കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

സീസണിലെ ഏറ്റവും മോശം പക്രടനം
സെമിഫൈനലില്‍ തന്റെ സീസണിലെ ഏറ്റവും മോശം സമയം കുറിച്ചാണ് ബോള്‍ട്ട് ഫൈനലിലേക്ക് എത്തുന്നത്.

സ്വര്‍ണ്ണം കൈവിടാതെ
ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബോള്‍ട്ട് വേഗതയുടെ സ്വര്‍ണ്ണം നിലനിര്‍ത്തുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications