Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വേഗതയുടെ രാജകുമാരന്‍ ട്രാക്കൊഴിയുന്നു

വേഗതയുടെ രാജകുമാരന്‍ ട്രാക്കൊഴിയാനൊരുന്നു. ഇപ്പോള്‍ അല്ല എന്നു മാത്രം. 2017 ല്‍ വിരമിക്കുമെന്നാണ് ജമൈക്കയുടെ അതിവേഗ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ട് പറഞ്ഞിരുക്കുന്നത്. 2017 ല്‍ ലണ്ടനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പോടെ വിരമിക്കാനാണ് ബോള്‍ട്ടിന്റെ പദ്ധതി.

ലോക ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ മാത്രമാകും മത്സരിക്കുകയെന്നും ബോള്‍ട്ട് വ്യക്തമാക്കി. പുതിയ തീരുമാനം സ്‌പോണ്‍സര്‍മാരുടെ ആവശ്യപ്രകാരമാണെന്നും ബോള്‍ട്ട് പറഞ്ഞു. ഒളിമ്പിക്‌സില്‍ ഇതുവരെ ആറു തവണ സ്വര്‍ണമണിഞ്ഞ താരമാണ് ബോള്‍ട്ട്. 2016ലെ റയോ ഒളിമ്പിക്‌സോടെ ട്രാക്കില്‍ നിന്നു പിന്‍വാങ്ങുമെന്നായിരുന്നു നേരത്തെ ബോള്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ലണ്ടനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിന് ശേഷമായിരിക്കും തന്റെ വിരമിക്കലെന്ന ബോള്‍ട്ടിന്റെ പ്രഖ്യാപനത്തിന്റെ ആവേശത്തിലാണ് ആരാധകര്‍. ലോക ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണമണിഞ്ഞ് വിടവാങ്ങാനാണ് ബോള്‍ട്ടിന്റെ ശ്രമം

ഉസൈന്‍ ബോള്‍ട്ട്

ഉസൈന്‍ ബോള്‍ട്ട്

ജമൈക്കന്‍ ഓട്ടക്കാരന്‍. 1977നു ശേഷം 100 മീറ്ററിലേയും 200 മീറ്ററിലേയും ലോകറെക്കോര്‍ഡുകള്‍ക്ക് ഉടമയായ ആദ്യ കായികതാരം

ബോള്‍ട്ടും ഒളിമ്പിക്‌സും

ബോള്‍ട്ടും ഒളിമ്പിക്‌സും

നിലവിലെ 100 മീറ്റര്‍ ഒളിമ്പിക് ജേതാവ്. ഒളിമ്പിക്‌സില്‍ ഇതുവരെ ആറു സ്വര്‍ണ്ണം
ലൈറ്റ്‌നിങ് ബോള്‍ട്ട്

ലൈറ്റ്‌നിങ് ബോള്‍ട്ട്

ലൈറ്റ്‌നിങ് ബോള്‍ട്ട്

ബോള്‍ട്ടിന്റെ നേട്ടങ്ങള്‍ക്ക് മാധ്യമങ്ങള്‍ നല്കിയ വിളിപ്പേരാണ് ലൈറ്റ്‌നിങ് ബോള്‍ട്ട് എന്നത്

ബോള്‍ട്ടിന്റെ റെക്കോര്‍ഡുകള്‍

ബോള്‍ട്ടിന്റെ റെക്കോര്‍ഡുകള്‍

100 മീറ്റര്‍ ലോകറെക്കോര്‍ഡും9.58 സെക്കന്റ്,200 മീറ്റര്‍ ലോകറെക്കോര്‍ഡും ബോള്‍ട്ടിന്റെിന്റെ പേരിലാണ്

ബോള്‍ട്ടും അവാര്‍ഡുകളും

ബോള്‍ട്ടും അവാര്‍ഡുകളും

മികച്ച പുരുഷ അത്‌ലറ്റിനുള്ള ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക് ഫെഡറേഷന്റെ (ഐഎഎഎഫ്) അത്‌ലറ്റ് ഓഫ് ദി ഇയര്‍ ആയി തുടര്‍ച്ചയായി 4 തവണ തിരഞ്ഞെടുക്കപ്പെട്ടു.

Story first published: Monday, February 16, 2015, 11:14 [IST]
Other articles published on Feb 16, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+