For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിയോ ഒളിംപിക്‌സ്: സുവര്‍ണ്ണനേട്ടം ട്രിപ്പിള്‍ തികച്ചു, ബോള്‍ട്ട് വിടവാങ്ങി

By Sandra

റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സില്‍ ഉസൈന്‍ ബോള്‍ട്ട് ട്രിപ്പിള്‍ തികച്ചു. 4X100 മീറ്റര്‍ റിലേയില്‍ ഉസൈന്‍ ബോള്‍ട്ട് ഉള്‍പ്പെട്ട ടീം സ്വര്‍ണ്ണമണിഞ്ഞതോടെയാണ് ബോള്‍ട്ട് ട്രിപ്പിള്‍ സ്വര്‍ണ്ണം തികച്ചത്. 37.27 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ജമൈക്കന്‍ ടീം സ്വര്‍ണ്ണ സ്വന്തമാക്കിയത്. സ്പ്രിന്റ് ഇനത്തില്‍ ട്രിപ്പിള്‍ തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ബോള്‍ട്ട് അവസാന ഒളിംപിക്‌സില്‍ തന്റെ പേരിലാക്കി.

വെള്ളിയാഴ്ച രാത്രി നടന്ന റിലേ മത്സരത്തില്‍ സ്വര്‍ണ്ണമണിഞ്ഞതോടെയാണ് റിയോയിലെ ബോള്‍ട്ടിന്റെ മെഡല്‍പ്പട്ടികയിലെ സ്വര്‍ണ്ണസമ്പാദ്യം മൂന്നാക്കിയത്. ജമൈക്കയെ വെല്ലിവിളിച്ച് സ്വര്‍ണ്ണം നേടാനെത്തിയ അമേരിക്ക മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തെങ്കിലും ടീം അയോഗ്യത പ്രഖ്യാപിച്ചതാണ് വിനയായത്. എക്‌സേഞ്ച് സോണിന് പുറത്തുവച്ച് ബാറ്റണ്‍ കൈമാറിയതാണ് ടീം അയോഗ്യരായത്. അമേരിക്കയെ തള്ളി ജപ്പാനാണ് വെള്ളി നേടിയത്. കാനഡയ്ക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

bolt1-20

റിയോയിലെ മൂന്ന് സ്വര്‍ണ്ണമുള്‍പ്പെടെ മൂന്ന് ഒളിംപിക്‌സുകളിലായി ഒമ്പത് സ്വര്‍ണ്ണം കരസ്ഥമാക്കിയ 29 കാരനായ ബോള്‍ട്ട് ഈ ഒളിംപിക്‌സോടെ കായിക രംഗത്തുനിന്ന് വിടപറയുമെന്ന് പ്രഖ്യാപിച്ചിരുന്നു. മികച്ച സമയം കുറിച്ച നൂറ് മീറ്ററിലെ സ്വര്‍ണ്ണവും 200 മീറ്ററിലെ സ്വര്‍ണ്ണവുമുള്‍പ്പെടെയാണ് ബോള്‍ട്ട് മൂന്ന് സ്വര്‍ണ്ണം നേടിയിട്ടുള്ളത്. 2008ലെ ബെയ്ജിംഗ് ഒളിംപിക്‌സില്‍ സ്വര്‍ണ്ണക്കൊയ്ത്ത് തുടങ്ങിയ ബോള്‍ട്ട് റിയോയിലെ ഒമ്പതാം സ്വര്‍ണ്ണത്തോടെ അവസാനിപ്പിക്കുകയായിരുന്നു.

Story first published: Saturday, August 20, 2016, 10:14 [IST]
Other articles published on Aug 20, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+