Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസിനായുള്ള ദീപശിഖാ പ്രയാണത്തിന് ഇന്ത്യയില്‍ നിന്നും തുടക്കമായി

ദില്ലി: ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിനായുള്ള ദീപശിഖാ പ്രയാണത്തിന് ഇന്ത്യയില്‍ നിന്നും തുടക്കമായി. ഞായറാഴ്ച ദില്ലിയിലെ മേജര്‍ ധ്യാന്‍ചന്ദ് നാഷണല്‍ സ്റ്റേഡിയത്തില്‍ നിന്നുമാണ് 2018ലെ ഏഷ്യന്‍ ഗെയിംസ് ദീപശിഖാ പ്രയാണത്തിന് തുടക്കമായത്. ഓഗസ്ത് 18 ന് ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലാണ് ഗെയിംസിന് തുടക്കമാവുക.

18,000 കിലോമീറ്റര്‍ സഞ്ചരിച്ച് ദീപശിഖ ഗെയിംസിന് മുന്നോടിയായി ഇന്തോനേഷ്യയില്‍ എത്തിച്ചേരും. ഇതിനിടയില്‍ 54 നഗരങ്ങളിലൂടെ ദീപശിഖാ പ്രയാണം നടത്തും. ദില്ലിയില്‍ നടന്ന പരിപാടിയില്‍ ഇന്ത്യയിലെ പ്രമുഖ കായിക താരങ്ങള്‍ പങ്കെടുത്തു. ബോക്‌സര്‍ മേരികോം, ഹോക്കി ടീം ക്യാപ്റ്റന്‍ പിആര്‍ ശ്രീജേഷ്, ഹോക്കിതാരം സര്‍ദാര്‍ സിങ്, ഷൂട്ടര്‍ ജീതു റായ്, ടേബിള്‍ ടെന്നീസ് താരം ശരത് കമാല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

torch

ഇന്ത്യയിലെ കായിക താരങ്ങള്‍ക്ക് പ്രത്യേകതയുള്ള ദിവസമാണിതെന്ന് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ഇന്ത്യന്‍ ഒളിമ്പിക്‌സ് കമ്മറ്റി സെക്രട്ടറി രാജീവ് മെഹ്ത പറഞ്ഞു. ഏഷ്യന്‍ ഗെയിംസ് പോലുള്ള ഒരു കായിക വിനോദത്തിന്റെ എല്ലാ ഉന്നതികള്‍ക്കും ഒപ്പം നില്‍ക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

16,920 കായിക താരങ്ങളും ഒഫീഷ്യലുകളുമാണ് ഇന്തോനേഷ്യയില്‍ നടക്കുന്ന ഗെയിംസിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 11,000 കായിക താരങ്ങള്‍ മെഡലുകള്‍ക്കായി മത്സരിക്കും. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിന്നുന്ന പ്രകടനം നടത്തിയ ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ റെക്കോര്‍ഡ് മെഡല്‍ നേട്ടത്തിനായാണ് ഒരുങ്ങുന്നത്.

Story first published: Monday, July 16, 2018, 14:23 [IST]
Other articles published on Jul 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+