പത്താം നമ്പറില്‍ ലോകം കീഴടക്കിയവര്‍
മുംബൈ ഇന്ത്യന്‍സ് സച്ചിന്‍ കളിച്ചിരുന്ന പത്താം നമ്പര്‍ ജേഴ്‌സി ഇനിയാര്‍ക്കും കൊടുക്കില്ല എന്ന് തീരുമാനിച്ചതാണ് വാര്‍ത്തകളില്‍. പത്താം നമ്പറില്‍ മറ്റൊരാളെ കാണാന്‍ ആരാധകരെ എന്ന പോലെ ടീം മാനേജ്‌മെന്റിനും കഴിയില്ല എന്ന് മുംബൈ ഇന്ത്യന്‍സ് ഉടമ നിത അംബാനി പറയുന്നു. സച്ചിനെന്ന പേരിനോട് അത്രമാത്രം താദാത്മ്യം പ്രാപിച്ചിരുന്നു ഇന്ത്യന്‍ ക്രിക്കറ്റില്‍ പത്താം നമ്പര്‍ ജേഴ്‌സി.
ക്രിക്കറ്റില്‍ മാത്രമല്ല, ഫുട്‌ബോളിലും പത്താം നമ്പറിന് ഒരു പ്രത്യേകതയുണ്ട്. പെലെയും മറഡോണയും സിദാനും പോലുള്ള സൂപ്പര്‍ താരങ്ങളുടെ ജേഴ്‌സി നമ്പറാണ്.
ലോകം കീഴടക്കിയ പത്താം നമ്പറുകാര്‍ ആരൊക്കെയാണ് എന്ന് നോക്കൂ.

പെലെ
ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോളര്‍ ആരെന്ന് ചോദിച്ചാല്‍ പെലെ എന്ന് പറയുന്നവരാണ് ഏറെ. തര്‍ക്കം അവിടെ നില്‍ക്കട്ടെ, പത്താം നമ്പറിലായിരുന്നു എഡ്‌സണ്‍ അരാഞ്ചസ് നാസിമെന്റോ എന്ന പെലെയുടെ കളിജീവിതം.

മാറഡോണ
അര്‍ജന്റീന എന്ന രാജ്യത്തിന്റെ പ്രതീക്ഷകളെ ഒറ്റയ്ക്ക് ചുമന്ന് ലോകകപ്പുകള്‍ കീഴടക്കിയ മാറഡോണ. ദൈവത്തോളം വളര്‍ന്ന ഫുട്‌ബോള്‍ താരം. പെലെയോ മാറഡോണയോ മികച്ചവന്‍ എന്ന ചോദ്യം ഫുട്‌ബോളുള്ള കാലത്തോളം ഉണ്ടാകുമെന്ന് ആരാധകര്‍.

സിനദിന്‍ സിദാന്‍
ഫ്രാന്‍സ് ലോകത്തിന് നല്‍കിയ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍. സിദാന്‍ ലോകകപ്പ് ജയിച്ചതും പിന്നീട് തല കുമ്പിട്ടിറങ്ങിപ്പോയതും ഫുട്‌ബോള്‍ ചരിത്രം. പത്താം നമ്പറില്‍ നിറഞ്ഞാടിയ മറ്റൊരു പ്രതിഭയാണ് സിദാന്‍.

മിഷേല്‍ പ്ലാറ്റിനി
ഫ്രാന്‍സിന്റെ മറ്റൊരു ലോകോത്തര താരവും മാനേജരും.

റോബര്‍ട്ടോ ബാജിയോ
ഇറ്റലിയുടെ ദുരന്തനായകന്‍ റോബര്‍ട്ടോ ബാജിയോയുടെ ജേഴ്‌സി നമ്പറും പത്തായിരുന്നു.

റൊണാള്‍ഡീഞ്ഞോ
കുഞ്ഞുറൊണാള്‍ഡോ എന്ന വിളിപ്പേരുമായി കളത്തിലെത്തിയ റൊണാള്‍ഡീഞ്ഞോയും തിളങ്ങിയത് പത്താം നമ്പറിലായിരുന്നു.

മെസ്സി
കാല്‍പ്പന്തുകളിയിലെ പുതിയ ഇന്ദ്രജാലക്കാരന്‍ ലയണല്‍ മെസ്സിയുടെ ജേഴ്‌സി നമ്പറും മറ്റൊന്നല്ല.

അഫ്രീദി
ബൂം ബൂം എന്ന് ആരാധകര്‍ വിളിക്കുന്ന വെടിക്കെട്ട് വീരന്‍ ഷാഹിദ് അഫ്രീദിയാണ് ക്രിക്കറ്റില്‍ പോപ്പുലറായ ഒരു പത്താം നമ്പര്‍.

സച്ചിന്‍ തെണ്ടുല്‍ക്കര്‍
ടെന്‍ - ഡുല്‍ക്കര്‍ എന്ന പേരില്‍ത്തന്നെയുണ്ട് സച്ചിന് ഈ ജേഴ്‌സിയോടുള്ള അടുപ്പം. കൂടുതല്‍ വിശദീകരണം വേണ്ടല്ലോ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications