
യുഎസ്
ലോകം ഉറ്റു നോക്കുന്ന ടെന്നിസ് താരങ്ങളിലൊരാണ് സെറീന വില്യംസ്. 36 ഗ്രാന്‍ഡ് സ്ലാമും നാലു ഒളിംപിക് ഗോള്‍ഡ് മെഡലും താരത്തിനു സ്വന്തമായുണ്ട്. യു എസില്‍ നിന്നുള്ള ഈ കായിക താരത്തിന്റെ ലക്ഷ്യം ഒളിംപിക്‌സില്‍ സ്വര്‍ണ്ണമെഡല്‍ നേടുക എന്നതാണ് .

ബ്രസീല്‍
30കാരിയായ മാര്‍ട്ട വനിതാ ഫുട്ബാളിലാണ് തന്റെ മികവു തെളിയിച്ചിട്ടുള്ളത്. ഫുട്ബാള്‍ ഇതിഹാസം പെലെയുടെ നാട്ടുകാരിയായ മാര്‍ട്ടയെ പ്രകടന മികവുകൊണ്ട് പെലെയോട് ഉപമിച്ചിട്ടുണ്ട്. ഏതന്‍സ് ബീജിങ് എന്നിവിടങ്ങളില്‍ നടന്ന വനിതാ ഫുട്ബാള്‍ ലോക കപ്പ് മത്സരങ്ങളില്‍ ബ്രസീലിനു വിജയം നേടിക്കൊടുത്തത് മാര്‍ട്ടയാണ്. പക്ഷേ ഇത്തവണ ഒളിംപിക്‌സില്‍ സ്വര്‍ണ്ണം നേടുക തന്നെയാണ് മാര്‍ട്ടയുടെ ലക്ഷ്യം.

യുഎസ്
യുഎസില്‍ നിന്നുള്ള 19 കാരിയായ നീന്തല്‍ താരം കാറ്റി ലേഡേക്കിയുടെ ലക്ഷ്യം ഇത്തവണയും റിയോ ഒളിംപിക്‌സില്‍ സ്വര്‍ണ്ണം നേടുക എന്നതാണ്. 2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ കാറ്റി 800 മീറ്ററില്‍ സ്വര്‍ണ്ണം നേടിയിരുന്നു. നാലുവര്‍ഷത്തിനുള്ളില്‍ ഈ കായിക താരം വിവിധ അന്തര്‍ദേശീയ മത്സരങ്ങളിലായി 11 ലോക റെക്കോര്‍ഡും കരസ്ഥമാക്കിയിരുന്നു. നീന്തലില്‍ 1500 മീറ്റര്‍ ഹാട്രിക് എന്നതാണ് കാറ്റിയുടെ ലക്ഷ്യം.

ജപ്പാന്‍
വനിതാ ഗുസ്തി മത്സരത്തില്‍ ജപ്പാനില്‍ നിന്നുളള സവോറി യോഷിത 2004 ലെ ഏതന്‍സ് ഒളിംപിക്‌സ് മുതല്‍ വനിതാ ഗുസ്തിയില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന കായിക താരമാണ്. മൂന്നു ഒളിംപിക് ഗോള്‍ഡ് മെഡലും 13 ലോക ചാമ്പ്യന്‍ഷിപ്പും യോഷിതയ്ക്കു സ്വന്തമായുണ്ട്.

യുഎസ്
വനിതകള്‍ക്കിടയിലെ ഉസൈന്‍ ബോള്‍ട്ട് എന്നാണ് യുഎസില്‍ നിന്നുളള ടോറി ബൗവി അറിയപ്പെടുന്നത്. ലോങ് ജംപില്‍ ആണ് ടോറി തന്റെ കായിക ജീവിതം ആരംഭിച്ചത്. പിന്നീടാണ് ഓട്ടത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചത്. 2012 ല്‍ നടന്ന ഒളിംപിക്‌സില്‍ 25 കാരിയായ ടോറി വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു. വനിതകളുടെ200 മീറ്റര്‍ ഓട്ടത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയത് 1988 ലെ ഒളിംപിക്‌സില്‍ അമേരിക്കയുടെ ഫ്ളാറന്‍സ് ഗ്രിഫിത്താണ്. ആ റെക്കോര്‍ഡ് തകര്‍ക്കാനാണ് 25 കാരിയായ ടോറിയുടെ ശ്രമം


Click it and Unblock the Notifications











