Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ ടിന്‍റുവിന് സ്വര്‍ണം

വുഹാന്‍: ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം ടിന്റു ലൂക്കയ്ക്ക് സ്വര്‍ണം. വനിതകളുടെ 800 മീറ്ററിലാണ് ടിന്റു ലൂക്കയ്ക്ക് സ്വര്‍ണം ലഭിച്ചത്. വനിതകളുടെ റിലേയിലും ടിന്റു ഉള്‍പ്പെട്ട വനിത ടീം വെള്ളി നേടി.

ഒരു അന്താരാഷ്ട്ര മീറ്റില്‍ ടിന്റു ലൂക്ക ആദ്യമായി നേടുന്ന സ്വര്‍ണമാണ് ഏഷ്യന്‍ അത്‌ലറ്റിക്‌സിലേത്. രണ്ട് മിനിട്ട് 01.53 സെക്കന്‍ഡിലാണ് ടിന്റു ഫിനിഷ് ചെയ്തത്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് സ്വര്‍ണനേട്ടത്തിലേയ്ക്ക് ടിന്റു കുതിച്ചത്.

Tintu Luka

ടിന്റു ഉള്‍പ്പെട്ട വനിത ടീം 4-400 റിലേയില്‍ വെള്ളി നേടി. ടിന്റുവിന് പുറമെ ജിസ്‌ന മാത്യു, പൂവമ്മ, ദേബശ്രീ മജൂംദാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ടീമാണ് റിലേയില്‍ വെള്ളി നേടുന്നത്. ചൈനയ്ക്കാണ് റിലേയില്‍ സ്വര്‍ണം ലഭിച്ചത്. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ ഇതേ വിഭാഗത്തില്‍ ഇന്ത്യയ്ക്കായിരുന്നു സ്വര്‍ണം.

ടിന്റുവിന്റെ മെഡല്‍ നേടത്തോടെ മീറ്റില്‍ ഇന്ത്യയ്ക്ക് നാല് സ്വര്‍ണമായി. ഡിസ്‌കസ് ത്രോയില്‍ വികാസ് ഗൗഡയും വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ലളിത ബാബറും, ഷോട്ട് പുട്ടില്‍ ഇന്ദര്‍ജിത് സിങുമാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയത്.

Story first published: Sunday, June 7, 2015, 22:16 [IST]
Other articles published on Jun 7, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+