Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കപിലിനും ഇമ്രാനും മേലെ ജാക് കാലിസ്

ഡര്‍ബന്‍: ജാക്വിസ് കാലിസ് വരമിക്കുമ്പോഴല്ലാതെ പിന്നെ എപ്പോഴാണ് ക്രിക്കറ്റില്‍ ഓള്‍റൗണ്ടര്‍മാരെപ്പറ്റി ചര്‍ച്ച ചെയ്യേണ്ടത്. സച്ചിന്‍ വിരമിച്ചപ്പോള്‍ ബാറ്റ്‌സ്മാന്‍മാരെ തിരഞ്ഞപോലെ, മുരളീധരനും വോണും കളിനിര്‍ത്തിയപ്പോള്‍ സ്പിന്നര്‍മാരെ തിരഞ്ഞപോലെ ഒരു അനിവാര്യതയാണ് ഇതും. വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറാണ് കാലിസിലൂടെ വിട പറയുന്നത്.

ഗാരിഫീല്‍ഡ് സോബേഴ്‌സും കീത്ത് മില്ലറും ഇമ്രാന്‍ ഖാനും അടങ്ങിയ ലോക ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലേക്ക് ഇന്ത്യയുടെ സംഭാവനയായിരുന്നു കപില്‍ ദേവ് നിഖഞ്ജ് എന്ന ഹരിയാനക്കാരന്‍. ഇന്നും ഓരോ ഇര്‍ഫാന്‍ പഠാനിലും പ്രവീണ്‍കുമാറിലും നമ്മള്‍ കപില്‍ ദേവിനെ തിരയുന്നത് കളിയില്‍ ഓള്‍റൗണ്ടര്‍ എന്ന വംശത്തിനുള്ള പ്രാധാന്യത്തെയാണ് കുറിക്കുന്നത്.

ലോകം കീഴടക്കിയ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലേക്ക്. പത്ത് പേരാണ് ലിസ്റ്റില്‍. ഒരുപക്ഷേ ഇതിലും മികച്ചവര്‍ എന്ന് നിങ്ങള്‍ക്ക് പറയാനാളുണ്ടാകും. കണക്കും കളിമികവും വെവ്വേറെ നില്‍ക്കുന്ന ക്രിക്കറ്റില്‍ അതിലൊട്ട് അതിശയവുമില്ല താനും. യുവരാജ് സിംഗിനെയും രവിചന്ദ്രന്‍ അശ്വിനെയും രവീന്ദ്ര ജഡേജയെയും ഈ പട്ടികയില്‍ കണ്ടില്ലെങ്കില്‍ പരിഭവിക്കരുത് എന്ന് മാത്രം.

സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ്

സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ്

ലോകം കണ്ട എക്കാലത്തെയും ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍. ഫാസ്റ്റ് ബൗളര്‍, സ്പിന്നര്‍, ബാറ്റ്‌സ്മാന്‍ - ഇതുമൂന്നും തികഞ്ഞ അത്ഭുത ജന്മമായിരുന്നു സോബേഴ്‌സ്. ബാറ്റിംഗ് ശരാശരി 57 ന് മുകളില്‍, അടിച്ച സെഞ്ചുറികള്‍ 26. ബൗളിംഗ് ശരാശരി 34, വീഴ്ത്തിയ വിക്കറ്റുകള്‍ 235.

ജാക് കാലിസ്

ജാക് കാലിസ്

സോബേഴ്‌സിന് പിന്നില്‍ മാത്രമായി നില്‍ക്കും ജാക്വിസ് കാലിസ് എന്ന ഈ ദക്ഷിണാഫ്രിക്കക്കാരന്‍. 57.02 ആണ് കാലിസിന്റെ ബാറ്റിംഗ് ശരാശരി. 41 സെഞ്ചുറികളും 55 അര്‍ദ്ധ സെഞ്ചുറികളും. ഫാസ്റ്റ് മീഡിയം ബൗളിംഗിലൂടെ കാലിസ് വീഴ്ത്തിയത് 274 വിക്കറ്റുകളാണ്.

കപില്‍ദേവ്

കപില്‍ദേവ്

ഇന്ത്യ ജന്മം നല്‍കിയ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍. ഹരിയാനക്കാരനായ കപില്‍ദേവ് നിഖഞ്ജ്. ലോകകപ്പും ലോകറെക്കോര്‍ഡും അടക്കം കപില്‍ നേടിയ നേട്ടങ്ങളെത്ര. 29 ശരാശരിയില്‍ 434 ടെസ്റ്റ് വിക്കറ്റുകള്‍. എട്ട് സെഞ്ചുറിയടക്കം 31 ന് മേല്‍ ബാറ്റിംഗ് ശരാശരി.

ഇമ്രാന്‍ ഖാന്‍

ഇമ്രാന്‍ ഖാന്‍

പാകിസ്ഥാന്റെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍, ക്യാപ്റ്റന്‍ - അതാണ് ഇമ്രാന്‍. 22 റണ്‍ ശരാശരിയില്‍ ഇമ്രാന്‍ എറിഞ്ഞുവീഴ്ത്തിയ 362 വിക്കറ്റുകള്‍ മാത്രം മതി ക്രിക്കറ്റര്‍ എന്ന നിലയില്‍ ഇമ്രാനെ ഓര്‍ക്കാന്‍. ആറ് സെഞ്ചുറികളടക്കം നേടിയ 3000 ല്‍പ്പരം റണ്ണുകള്‍ ടീമിന് ബോണസ്.

കീത്ത് മില്ലര്‍

കീത്ത് മില്ലര്‍

ഓള്‍റൗണ്ടര്‍മാര്‍ക്ക് പഞ്ഞമില്ലാത്ത ഓസ്‌ട്രേലിയയില്‍ നിന്നാണ് മില്ലറുടെ വരവ്. 22 റണ്‍ ശരാശരിയില്‍ 170 വിക്കറ്റുകള്‍. 36 ശരാശരിയില്‍ മൂവായിരത്തോളം റണ്‍സുകള്‍. കണക്കുകള്‍ മില്ലറുടെ ശരിക്കുള്ള കഥ പറയുകയേയില്ല.

റിച്ചാര്‍ഡ് ഹാര്‍ഡ്‌ലി

റിച്ചാര്‍ഡ് ഹാര്‍ഡ്‌ലി

ടെസ്റ്റ് ക്രിക്കറ്റിലെ റെക്കോര്‍ഡായിരുന്ന 431 വിക്കറ്റുകള്‍. കപില്‍ദേവ് തകര്‍ക്കുന്നത് വരെ ഈ റെക്കോര്‍ഡ് കീവിസ് ഓള്‍റൗണ്ടറായ ഹാര്‍ഡ്‌ലിയുടെ പേരില്‍ ഭദ്രമായിരുന്നു.

ഇയാന്‍ ബോത്തം

ഇയാന്‍ ബോത്തം

14 സെഞ്ചുറികളും ടെസ്റ്റ് ക്രിക്കറ്റില്‍ അറുപതിന് മേല്‍ സ്‌ട്രൈക്ക് റേറ്റും, 28 ശരാശരിയില്‍ 383 വിക്കറ്റുകളും. ഇംഗ്ലണ്ടിന്റെ ഏറ്റവും പ്രശസ്തനായ ഓള്‍റൗണ്ടര്‍ ഇയാന്‍ ബോത്തത്തിന്റെ കണക്കുപുസ്തകമാണിത്.

ആന്‍ഡ്രൂ ഫഌന്റോഫ്

ആന്‍ഡ്രൂ ഫഌന്റോഫ്

പുതിയ കാലത്തിന്റെ ഇയാന്‍ ബോതം എന്ന് ഇംഗ്ലീഷുകാര്‍ അത്ഭുതം കൂറിയ കളിക്കാരന്‍. 140 കിലോമീറ്ററിന് മേല്‍ നിരന്തരം പന്തെറിഞ്ഞ് ഫഌന്റോഫ് വീഴ്ത്തിയത് 226 വിക്കറ്റുകളാണ്. അഞ്ച് സെഞ്ചുറിയും 26 അര്‍ദ്ധസെഞ്ചുറിയും അടക്കം 31 ന് മേല്‍ ബാറ്റിംഗ് ശരാശരിയും ഫ്രെഡിയുടെ പേരിലുണ്ട്.

ഷോണ്‍ പൊള്ളോക്ക്

ഷോണ്‍ പൊള്ളോക്ക്

23 ശരാശരിയില്‍ 421 വിക്കറ്റുകളും 32 ന് മേല്‍ ശരാശരിയുള്ള ബാറ്റിംഗ് റെക്കോര്‍ഡുമാണ് പൊള്ളോക്കിനെ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലെത്തിക്കുന്നത്.

ടോണി ഗ്രെയ്ഗ്

ടോണി ഗ്രെയ്ഗ്

40ന് മേല്‍ ബാറ്റിംഗ് ശരാശരിയില്‍ എട്ട് സെഞ്ചുറികളാണ് ഗ്രെയ്ഗിന്റെ സമ്പാദ്യം. 32 ശരാശരിയില്‍ 141 വിക്കറ്റുകളും ഗ്രെയ്ഗ് സ്വന്തമാക്കി.

Story first published: Monday, December 30, 2013, 12:09 [IST]
Other articles published on Dec 30, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+