വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ഗെയിംസില്‍ നിന്നും ഇന്ത്യന്‍ താരം പിന്മാറി; ഉറച്ച മെഡല്‍ നഷ്ടമാകും

ദില്ലി: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഓഗസ്തില്‍ ആരംഭിക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ നിന്നും ഇന്ത്യയുടെ ഹൈജംപ് താരം തേജസ്വിന്‍ ശങ്കര്‍ പിന്‍മാറി. താരത്തിന്റെ പിന്മാറ്റം ഇന്ത്യയുടെ ഉറച്ച മെഡലാണ് നഷ്ടമാക്കുക. കഴുത്തിന് പരിക്കേറ്റ തേജസ്വിന്‍ വിശ്രമത്തിലായതാണ് ഏഷ്യന്‍ ഗെയിംസില്‍ നിന്നും പിന്‍മാറിയതെന്നാണ് റിപ്പോര്‍ട്ട്.

പുരുഷ വിഭാഗം ദേശീയ റെക്കോര്‍ഡ് കേവലം 17-ാം വയസില്‍ സ്വന്തമാക്കിയ തേജസ്വിന്‍ ഇന്ത്യയുടെ ഭാവി വാഗ്ദാനമായാണ് വിശേഷിപ്പിക്കുന്നത്. ലോക ജൂനിയര്‍ തലത്തില്‍ അറിയപ്പെടുന്ന താരം കൂടിയാണ് തേജസ്വിന്‍. തമിഴ്‌നാട് സ്വദേശിയായ തേജസ്വിന്‍ ചെറുപ്പം മുതല്‍ പഠിച്ച് വളര്‍ന്നത് ദില്ലിയിലാണ്.

tejaswinshankar

ഗെയിംസില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന കാണിച്ച് തേജസ്വിന്‍ മെയില്‍ അയച്ചതായി അത്‌ലറ്റിക് ഫെഡറേഷന്‍ സ്ഥിരീകരിച്ചു. തേജസ്വിന്‍ മെഡല്‍ പ്രതീക്ഷയുള്ള താരമാണ്. അതുകൊണ്ടുതന്നെ പിന്മാറ്റം ഇന്ത്യയ്ക്ക് നഷ്ടമാണെന്നും അത്‌ലറ്റിക് ഫെഡറേഷന്‍ സെക്രട്ടറി സി കെ വില്‍സണ്‍ അറിയിച്ചു.

മാര്‍ച്ചില്‍ തന്റെതന്നെ റെക്കോര്‍ഡ് താരം തിരുത്തിക്കുറിച്ചിരുന്നു. പാട്യാലയില്‍ നടന്ന ദേശീയ ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ 2.28 മീറ്റര്‍ ചാടിയാണ് റെക്കോര്‍ഡിട്ടത്. ഇതിന് പിന്നാലെ അമേരിക്കയിലെ ടെക്‌സാസില്‍ നടന്ന മീറ്റില്‍ 2.29 മീറ്റര്‍ ചാടാനും തേജസ്വിന് സാധിച്ചിരുന്നു.

Story first published: Saturday, June 2, 2018, 16:08 [IST]
Other articles published on Jun 2, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X