ടാറ്റ സ്റ്റീല്‍ ചെസ്സില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് കിരീടം
കൊല്‍ക്കത്ത: പിന്നില്‍നിന്നും പൊരുതിക്കയറിയ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് ടാറ്റ സ്റ്റീല്‍ ബ്ലിറ്റ്സ് ചെസ് കിരീടം. പ്ലേ ഓഫില്‍ ജപ്പാന്റെ ഹികാരു നകാമുറയെ പിന്നിലാക്കിയാണ് ആനന്ദിന്റെ കിരീടധാരണം. ആദ്യപാദ മത്സരം പൂര്‍ത്തിയാകുമ്പോള്‍ നകാമുറ ഒന്നാം സ്ഥാനത്തായിരുന്നു. നാലാം സ്ഥാനത്തായിരുന്ന ആനന്ദ് അവസാന റൗണ്ടിലെ ഒമ്പതു മത്സരങ്ങളില്‍ ആറ് വിജയവും മൂന്നുസമനിലയുമായാണ് നകാമുറയ്‌ക്കൊപ്പമെത്തിയത്.
രഞ്ജി: ആന്ധ്രയെ കെട്ടുകെട്ടിച്ച് കേരളം... ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം, സക്‌സേന ഹീറോ
ഇതോടെ വിജയിയെ തീരുമാനിക്കാന്‍ പ്ലേ ഓഫ് വേണ്ടിവന്നു. പ്ലേ ഓഫില്‍ വെള്ളക്കരുവുമായി കളിച്ച് ആനന്ദ് ആദ്യമത്സരം ജയിച്ചു. രണ്ടാം മത്സരത്തില്‍ ആനന്ദ് കറുത്തകരുവുമായി സമനില പിടിച്ചതോടെ ചാമ്പ്യനാവുകയായിരുന്നു. ടൂര്‍ണമെന്റില്‍ മലയാളിയായ നിഹാല്‍ സരിന്റെ പ്രകടനം ശ്രദ്ധേയനായിരുന്നു. ആനന്ദുമായുള്ള മത്സരത്തില്‍ നിഹാല്‍ സമനില പിടിച്ചതോടെ ആനന്ദിന്റെ പ്രശംസയും തേടിയെത്തി.

നിഹാല്‍ റാപ്പിഡ് വിഭാഗത്തിലെ ഒന്‍പതു കളികളില്‍ ആറു സമനിലയാണ് ആകെ നേടിയത്. നിഹാലിന് ലോക ചാമ്പ്യനാകാന്‍ കഴിയുമെന്നാണ് ആനന്ദിന്റെ വിലയിരുത്തല്‍. അണ്ടര്‍ 14 വിഭാഗത്തില്‍ നിലവിലെ ലോക ചാമ്പ്യനായ നിഹാല്‍ കളിയെ നന്നായി മനസ്സിലാക്കുന്നുണ്ട്. നിഹാലിനെപ്പോലെയുള്ള പ്രതിഭകള്‍ ഇന്ത്യയില്‍ നിന്ന് ഒട്ടേറെ ഉയര്‍ന്നു വരുന്നതില്‍ സന്തോഷവാനാണെന്നും ആനന്ദ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications