Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി: ആന്ധ്രയെ കെട്ടുകെട്ടിച്ച് കേരളം... ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം, സക്‌സേന ഹീറോ

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ബി മല്‍സരത്തില്‍ കേരളത്തിനു തകര്‍പ്പന്‍ ജയം. ആന്ധ്രാ പ്രദേശിനെ ഒമ്പതു വിക്കറ്റിനാണ് കേരളം കെട്ടുകെട്ടിച്ചത്. നാലാം ദിനം രാവിലെ തന്നെ കേരളം ആന്ധ്രയുടെ കഥ കഴിക്കുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ 41 റണ്‍സിന്റെ നേരിയ വിജയലക്ഷ്യമാണ് കേരളത്തിന് ആന്ധ്ര നല്‍കിയത്. 10 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കേരളം ലക്ഷ്യത്തിലെത്തുകയും ചെയ്തു. അരുണ്‍ കാര്‍ത്തികാണ് (16) പുറത്തായത്. ജലജ് സക്‌സേനയും (19*) രോഹന്‍ പ്രേമും (8*) പുറത്താവാതെ നിന്നു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാമിന്നിങ്‌സില്‍ എട്ടു വിക്കറ്റുമെടുത്ത് ഓള്‍റൗണ്ട് പ്രകടനം നടത്തിയ കേരളാ താരം സക്‌സേനയാണ് മാന്‍ ഓഫ് ദി മാച്ച്.

1

ആദ്യം ബാറ്റ് ചെയ്ത ആന്ധ്രയെ കേരളം ഒന്നാമിന്നിങ്‌സില്‍ 254 റണ്‍സിനു പുറത്താകുകയായിരുന്നു. റിക്കി ഭൂയിയുടെ (109) സെഞ്ച്വറിയാണ് അവരെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. നാലു വിക്കറ്റെടുത്ത കെസി അക്ഷയും മൂന്നു വിക്കറ്റ് പിഴുത ബേസില്‍ തമ്പിയും ചേര്‍ന്ന് ആന്ധ്രയെ എറിഞ്ഞൊതുക്കുകയായിരുന്നു. മറുപടി ബാറ്റിങില്‍ കേരളം ഒന്നാമിന്നിങ്‌സില്‍ 328 റണ്‍സെടുത്തു. ജലജ് സക്‌സേനയുടെ (133) സെഞ്ച്വറിയാണ് കേരള ഇന്നിങ്‌സിന്റെ സവിശേഷത. അരുണ്‍ കാര്‍ത്തിക് 56 റണ്‍സെടുത്തു.

74 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങി വീണ്ടും ബാറ്റിങിനിറങ്ങിയ ആന്ധ്രയെ കേരളം മികച്ച ബൗളിങിലൂടെ വരിഞ്ഞുകെട്ടി. രണ്ടാമിന്നിങ്‌സില്‍ വെറും 115 റണ്‍സിന് സന്ദര്‍ശകര്‍ പുറത്തായി. ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറി വീരന്‍ റിക്കി ഭൂയിക്കൊഴികെ (32) മറ്റുള്ളവര്‍ക്കൊന്നും 20 റണ്‍സ് കടക്കാനായില്ല. നേരത്തേ സെഞ്ച്വറിയുമായി കേരളത്തിന്റെ ഹീറോയായ സക്‌സേന എട്ടു വിക്കറ്റ് കടപുഴക്കി ബൗളിങിലും അവിസ്മരണീയ പ്രകടനം കാഴ്ചവച്ചു.

Story first published: Thursday, November 15, 2018, 10:59 [IST]
Other articles published on Nov 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+