Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സുവാരസിന്റെ കടിയില്‍ നോര്‍വെക്കാരന് കൈനിറയെ പണം

ലോകത്തിലെ മിക്ക സ്‌പോര്‍ട്‌സ് ഇനങ്ങള്‍ക്കും ബെറ്റിംഗ് നടക്കാറുണ്ട്. ഫുട്‌ബോളിലും ക്രിക്കറ്റിലും അത് കോടികളുടേതാണ്. എന്നാല്‍ ഫുട്‌ബോള്‍ കളിക്കിടെ ഒരു കളിക്കാരന്‍ മറ്റൊരു കളിക്കാരനെ കടിക്കുമെന്ന് ബെറ്റു വെക്കുന്നത് ഇതാദ്യമായിരിക്കും. ഉറുഗ്വേ താരം ലൂയി സുവാരസിന്റെ സ്വഭാവം അറിയുന്നതുകൊണ്ടായിരിക്കും ഇങ്ങനെ ഒരു ബെറ്റിംഗും നിലവില്‍ വന്നത്.

ഒരു നോര്‍വെ വെബ്‌സൈറ്റ് പുറത്തുവിട്ട കണക്കു പ്രകാരം സുവാരസ് ഇറ്റാലിയന്‍ കളിക്കാരനെ കടിച്ചതുമൂലം ഒരു നോര്‍വേക്കാരന് കൈനിറയെ പണം ലഭിച്ചെന്നാണ്. സുവാരസ് ലോകകപ്പ് ഫുട്‌ബോള്‍ എതിര്‍ കളിക്കാരനെ കടിക്കുമെന്നായിരുന്നു ബെറ്റ്. 175 ല്‍ 1 മാത്രം സാധ്യത കല്‍പ്പിച്ചിരുന്ന കാര്യത്തില്‍ ബെറ്റില്‍ പങ്കെടുത്തത് 166 പേരായിരുന്നു.

luissuvares

നോര്‍വേ നഗരമായ ട്രോണ്‍ഡേമിലെ തോമസ് സിവേഴ്‌സണ്‍ എന്നയാളാണ് ബെറ്റില്‍ വിജയിച്ചത്. 32 നോര്‍വീജിയന്‍ ക്രോണ്‍ ബെറ്റുവെച്ച തോമസിന് ലഭിച്ചതാകട്ടെ 5,600 ക്രോണ്‍ ക്രോണ്‍ (ഏകദേശം 55181 രൂപ). ശനിയാഴ്ച പിറന്നാള്‍ ആഘോഷിക്കുന്ന കാമുകിക്ക് നല്ലൊരു സമ്മാനം വാങ്ങിക്കൊടുക്കുകയാണ് തോമസിന്റെ ആഗ്രഹം.

നിര്‍ണായകമായ ഇറ്റലി ഉറുഗ്വേ മത്സരത്തിനിടെയായിരുന്നു സുവാരസ് ഇറ്റാലിയന്‍ താരം ചില്ലനിയെ കടിച്ചത്. കടികൊണ്ടു നിലത്തുവീണ ചില്ലനി സുവാരന്റെ പല്ലുകൊണ്ട മുറിവകള്‍ ജഴ്‌സ് താഴ്ത്തി കാട്ടിയെങ്കിലും റഫറി നടപടിയൊന്നും എടുത്തിരുന്നില്ല. റഫറി നടപടിയെടുത്തില്ലെങ്കിലും ഫിഫ സുവാരസിനെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്.

Story first published: Thursday, June 26, 2014, 10:16 [IST]
Other articles published on Jun 26, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+