Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദേശീയ വോളി; കേരളം ഗ്രൂപ്പ് ജേതാക്കള്‍, ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഞായറാഴ്ച

കോഴിക്കോട്: തുടര്‍ച്ചയായ മൂന്നാം ജയത്തോടെ കേരളത്തിന്റെ പുരുഷ, വനിതാ ടീമുകള്‍ ദേശീയ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ പൂള്‍ ജേതാക്കളായി. അവസാന മത്സരത്തില്‍ പഞ്ചാബിനെ ഏകപക്ഷീയമായ മൂന്നു സെറ്റുകള്‍ക്ക് മറികടന്നാണ് പുരുഷ ടീം ജേതാക്കളായത്. വനിതകള്‍ മഹാരാഷ്ട്രയെയും കീഴടക്കി. കേരള പുരുഷന്‍മാരുടെ ഗ്രൂപ്പില്‍നിന്ന് ആന്ധ്രയും പഞ്ചാബും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം ആന്ധ്രയോട് വിയര്‍ത്താണ് കേരളം ജയിച്ചു കയറിയതെങ്കില്‍ പഞ്ചാബ് അത്രതന്നെ ഭീഷണി ഉയര്‍ത്തിയില്ല. എങ്കിലും അവസാന മത്സരത്തില്‍ അവര്‍ കനത്ത പ്രതിരോധം തീര്‍ത്തു. ആദ്യ രണ്ടു സെറ്റുകള്‍ 25-20ന് സ്വന്തമാക്കിയ കേരളം മൂന്നാമത്തെ സെറ്റില്‍ പഞ്ചാബില്‍നിന്ന് കടുത്ത പ്രതിരോധം നേരിട്ടു. ഒടുവില്‍ 27-25നാണ് കേരളം ജയിച്ചു കയറിയത്. അതേസമയം വനിതകളുടെ വിഭാഗത്തില്‍ ഏതാണ്ട് ഏകപക്ഷീയമായിത്തന്നെ കേരളം മഹാരാഷ്ട്രയെ തോല്‍പ്പിച്ചു. സ്‌കോര്‍: 25-12, 25-19, 25-11.

volly

ആദ്യ സിക്‌സില്‍ മാറ്റങ്ങള്‍ ഇല്ലാതെത്തന്നെയാണ് കേരളം പഞ്ചാബിനെതിരെയും കളിക്കാനിറങ്ങിയത്. അജിത്തും ജെറോമും ഉള്‍പ്പെടെ മികച്ച പ്രകടനം പുറത്തെടുത്തു. പഞ്ചാബിനുവേണ്ടി ക്യാപ്റ്റന്‍ ഗുരീന്ദര്‍ തീപ്പാറുന്ന സ്മാഷുകളുതിര്‍ത്തു. സെറ്റര്‍ രാജ് വീര്‍ സിങും രഞ്ജിത് സിങ്ങും മികച്ച കളി പുറത്തെടുത്തു.

പുരുഷന്‍മാരുടെ പൂള്‍ ബിയില്‍ റെയില്‍വേസും സര്‍വിസസും തമ്മിലുള്ളതായിരുന്നു മറ്റൊരു മികച്ച മത്സരം. കളിയില്‍ റെയ്ല്‍വേസ്, സര്‍വിസസിനെ നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെടുത്തി. 25-19, 25-21, 25-19. മലയാളി താരം മനു ജോസഫിന്റെ ഉഗ്രന്‍ സ്മാഷുകള്‍ കാണികളെ ഹരംകൊള്ളിച്ചു. ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഞായറാഴ്ച നടക്കും.

യൂറോപ്പ ലീഗ്: പ്രീക്വാര്‍ട്ടര്‍ 'ഫൈനല്‍'... തീപ്പൊരി പാറും, ആഴ്‌സനലിന്റെ എതിരാളി മിലാന്‍

Story first published: Saturday, February 24, 2018, 13:51 [IST]
Other articles published on Feb 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+