സ്‌കൂള്‍ കായികോത്സവം: ഫോട്ടോ ഫിനിഷില്‍ പാലക്കാടിന് കിരീടം, എറണാകുളം രണ്ടാമത്...
തേഞ്ഞിപ്പലം: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ഫോട്ടോഫിനിഷില്‍ പാലക്കാട് കിരീടം സ്വന്തമാക്കി. അവസാന ദിവസം വരെ രണ്ടാം സ്ഥാനത്തായിരുന്ന പാലക്കാട് അപ്രതീക്ഷിത മുന്നേറ്റം നടത്തിയാണ് എറണാകുളത്തില്‍ നിന്നും കിരീടം തിരിച്ചുപിടിച്ചത്. സ്‌കൂളുകളുടെ വിഭാഗത്തില്‍ കോതമംഗലം മാര്‍ബേസില്‍ ചാമ്പ്യന്മാരായി.
കുമരംപത്തൂര്‍, പറളി, കല്ലടി സ്‌കൂളുകളുടെ മികച്ച പ്രകടനമാണ് പാലക്കാടിന് കിരീടം നേടിക്കൊടുത്തത്. 255 പോയിന്റാണ് പാലക്കാടിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തിന് 247 പോയിന്റുമുണ്ട്. അവസാന നാല് ഫൈനലുകളില്‍ പാലക്കാട് നടത്തിയ കുതിപ്പാണ് എറണാകുളത്തിന്റെ കിരീട മോഹങ്ങള്‍ക്ക് തിരിച്ചടിയായത്.

സ്‌കൂളുകളുടെ വിഭാഗത്തില്‍ എറണാകുളം കോതമംഗലം മാര്‍ബേസില്‍ സ്‌കൂള്‍ 117 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. 102 പോയിന്റുള്ള പാലക്കാട് കല്ലടി സ്‌കൂളിനാണ് രണ്ടാം സ്ഥാനം. നാലു ദിവസങ്ങളിലായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ഡിസംബര്‍ 6 ചൊവ്വാഴ്ചയോട് കൂടി സമാപനമായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications