Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അപർണ റോയ് വേഗമേറിയ പെൺകുട്ടി, ആൻസ്റ്റിൻഷാജി വേഗമേറിയ ആൺകുട്ടി; പാലക്കാടിനും എറണാകുളത്തിനും തിരിച്ചടി

പാലാ: സംസ്ഥാന സ്കൂൾ കായികമേളയിൽ അപർണാ റോയ് വേഗറാണി. സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചാണ് കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്എസ് വിദ്യാർത്ഥിനി അപർണ റോയ് ഒന്നാം സ്ഥാനത്തെത്തിയത്.തിരുവനന്തപുരം സായിയുടെ ആൻസ്റ്റിൻ ഷാജിയാണ് വേഗമേറിയ ആൺകുട്ടി. 100 മീറ്റർ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഫോട്ടോ ഫിനിഷിലൂടെയാണ് ആൻസ്റ്റിൻ സ്വർണം നേടിയത്.

palaiathletic

ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ തിരുവനന്തപുരം സായിയുടെ സി അഭിനവിനാണ് ഒന്നാം സ്ഥാനം. ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ തൃശൂർ നാട്ടിക എച്ച്എസ്എസിലെ ആൻസി സോജനാണ് സ്വർണ്ണം. ആദ്യം നടന്ന സബ് ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് പറളി എച്ച്എസ്എസിലെ വി നേഹ ഒന്നാമതെത്തി. മണിപ്പൂർ സ്വദേശിയും കോതമംഗലം സെന്റ് ജോർജ് സ്കൂൾ വിദ്യാർത്ഥിയുമായ തഞ്ജം അലർട്ടൻ സിങാണ് സബ് ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ ഒന്നാമതെത്തിയത്.

സംസ്ഥാന സ്കൂൾ കായികമേളയിൽ എറണാകുളവും പാലക്കാടും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. 35 ഫൈനലുകൾ പൂർത്തിയായപ്പോൾ 79 പോയിന്റോടെയാണ് എറണാകുളം ഒന്നാം സ്ഥാനത്ത് തുടരുന്നത്. 74 പോയിന്റുമായി പാലക്കാടും തൊട്ടുപിന്നിലുണ്ട്. എന്നാൽ 100 മീറ്റർ ഫൈനലുകളിൽ പാലക്കാടിനും എറണാകുളത്തിനും ട്രാക്കിൽ തിരിച്ചടി നേരിടുന്നതാണ് പാലായിൽ കണ്ടത്. സബ് ജൂനിയർ വിഭാഗത്തിൽ മാത്രമാണ് ഇരുജില്ലകൾക്കും ഒന്നാമതെത്താനായത്.

Story first published: Saturday, October 21, 2017, 16:29 [IST]
Other articles published on Oct 21, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+