ഏഷ്യന്‍ ഗെയിംസ്: ദീപിക പള്ളിക്കലിന് വെങ്കലം, മലയാളി താരത്തിന്റെ നേട്ടം സ്‌ക്വാഷില്‍
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു. ഏഴാംദിനമായ ഇന്ന് മലയാളി താരം ദീപിക പള്ളിക്കലാണ് ഇന്ത്യക്ക് മെഡല്‍ സമ്മാനിച്ചത്. സ്‌ക്വാഷ് സിംഗിള്‍സ് ഇനത്തില്‍ വെങ്കല മെഡലാണ് ദീപിക സ്വന്തമാക്കിയത്. ഇന്ന് ഇന്ത്യക്ക് ലഭിക്കുന്ന ആദ്യ മെഡല്‍ നേട്ടം കൂടിയാണിത്.

സെമി ഫൈനലില്‍ മലേഷ്യയുടെ നികോള്‍ ഡേവിഡിനോടാണ് ദീപിക തോറ്റത്. ഏഷ്യന്‍ ഗെയിംസില്‍ സ്‌ക്വാഷ് സിംഗിള്‍സ് ഇനത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ദീപിക വെങ്കലം നേടുന്നത്. 2014ല്‍ ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും ദീപിക സിംഗിള്‍സില്‍ വെങ്കലവും ടീം ഇനത്തില്‍ വെള്ളി മെഡലും സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്ററായ ദിനേഷ് കാര്‍ത്തികിന്റെ പത്‌നി കൂടിയാണ് ദീപിക പള്ളിക്കല്‍.
Story first published: Saturday, August 25, 2018, 16:38 [IST]
Other articles published on Aug 25, 2018
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications