വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫുട്‌ബോള്‍: ഇന്ത്യ, യു.എ.ഇയെ തളച്ചു

football
ന്യൂഡല്‍ഹി: ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ഇന്ത്യ കരുത്തരായ യു.എ.ഇയെ 2-2നു സമനിലയില്‍ തളിച്ചു. പക്ഷേ, ഇരുപാദങ്ങളിലുമായി 2-5ന്റെ തോല്‍വിയേറ്റുവാങ്ങിയതോടെ ലോകകപ്പിലെ ഇന്ത്യന്‍ പ്രതീക്ഷകളും അസ്തമിച്ചു.

രണ്ടാം റൗണ്ടിലെത്തണമെങ്കില്‍ നാലുഗോളിന്റെ വിജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യക്ക് സ്വീകാര്യമായിരുന്നില്ല. ന്യൂഡല്‍ഹിയെ അംബേദ്കര്‍ സ്‌റ്റേഡിയത്തിലെ മോശം ഗ്രൗണ്ടും മധ്യനിരയും മുന്നേറ്റനിരയും ഒത്തൊരുമയില്ലാതെ നീങ്ങിയതും ഇന്ത്യന്‍ പ്രകടനത്തിന്റെ നിറംകെടുത്തി. ഏതായാലും ലോകറാങ്കിങില്‍ 153ാം സ്ഥാനത്തുള്ള ഇന്ത്യ 109ലുള്ള യു.എ.ഇയെ ഞെട്ടിച്ചുകൊണ്ട് രണ്ടു ഗോളുകളും മടക്കി തിരിച്ചെത്തുകയായിരുന്നു.

ആദ്യ പത്തുമിനിറ്റിലാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയത്. കനത്ത മഴയില്‍ കുതിര്‍ന്ന ഗ്രൗണ്ടില്‍ ഇരുടീമിലെയും കളിക്കാര്‍ താളം കണ്ടെത്താനാവാതെ പരുങ്ങി.

40ാം മിനിറ്റില്‍ മുഹമ്മദ് അല്‍ഷെഹിയിലൂടെയും 71ാം മിനിറ്റില്‍ അല്‍വഹൈബിയിലൂടെയും യു.എ.ഇ മുന്നിലെത്തി. 73ാം മിനിറ്റില്‍ ജജെ ലാല്‍പെക്‌ലുവയും ഇഞ്ചുറിടൈമില്‍ ഗൗരമാംഗി സിങും ഇന്ത്യയ്ക്കുവേണ്ടി ലക്ഷ്യം കണ്ടു.

Story first published: Wednesday, December 7, 2011, 14:43 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X