
ഫിനിഷിങ് ലൈന്‍ പിന്നിട്ട് മുന്നോട്ട് കുതിച്ച ബോള്‍ട്ട് ട്രാക്കില്‍ പൂച്ചെണ്ടുമായി കാത്തു നിന്ന പെണ്‍കുട്ടിയെയാണ് ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ വീണുപോയ പെണ്‍കുട്ടിയെ ബോള്‍ട്ട് താങ്ങിയെടുത്തു. പെണ്‍കുട്ടിയുമായി അല്പദൂരം മുന്നോട്ടോടിയ ശേഷമാണ് ബോള്‍ട്ട് ഓട്ടം നിര്‍ത്തിയത്.
ഫിനിഷ് ചെയ്താലും വേഗം കുറയ്ക്കുന്നതിന് വേണ്ടി അല്പദൂരം കൂടി ഓടിയ ബോള്‍ട്ടിന് വഴിയില്‍ പൂച്ചെണ്ടുമായി നില്‍ക്കുന്ന പെണ്‍കുട്ടിയുമായുള്ള കൂട്ടിയിടി ഒഴിവാക്കാനാകുമായിരുന്നില്ല. ലണ്ടനില്‍ ഇരട്ട സ്വര്‍ണ്ണം നിലനിര്‍ത്താനിറങ്ങുന്ന ബോള്‍ട്ട് സ്വന്തം നാട്ടുകാരനായ അസഫ പവലിനെ പിന്തള്ളിയാണ് ജേതാവായത്. 9.85 സെക്കന്റില്‍ ഫിനിഷ് ചെയ്ത പവല്‍ വെള്ളി മെഡല്‍ നേടിയപ്പോള്‍ ജമൈക്കയുടെ തന്നെ ലിറോണ്‍ ക്ലര്‍ക്ക് വെങ്കലവും നേടി.