ഷൂട്ടൗട്ടില്‍ ഘാനയെ വീഴ്ത്തി ഉറുഗ്വായ് സെമിയില്‍

ഷൂട്ടൗട്ടില്‍ ഘാനയുടെ രണ്ടു ഷോട്ടുകള്‍ തടഞ്ഞ ഗോളി മുസ്‌ലേരയും എക്‌സ്ട്രാ ടൈമിലെ അവസാന സെക്കന്‍ഡില്‍ വലയിലേക്ക് പോയ പന്ത് കൈ കൊണ്ട് തടഞ്ഞ ലൂയി സുവാരസുമാണ് ഉറുഗ്വായുടെ രക്ഷകരായത്.ലോകകപ്പില്‍ ഇതുവരെ ഘാനയുടെ ഹീറോയായിരുന്ന അസമോവ് ഗ്യാന്‍ സീറോയായി മാറിയ മത്സരം കൂടിയായി ഇത്.
ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ മുണ്ടരിയുടെ ഗോളിലൂടെ ആദ്യം മുന്നിലെത്തിയത് ഘാന. 55ാം മിനിറ്റില്‍ സൂപ്പര്‍ താരം ഫോര്‍ലാന്റെ അതിസുന്ദരമായ ഫ്രീ കിക്കിലൂടെ ഉറുഗ്വായ് സമനില പിടിച്ചു. 90 മിനിറ്റ് പൂര്‍ത്തിയാവുമ്പോള്‍ ഇരുടീമും ഓരോ ഗോള്‍ നേടി ഒപ്പത്തിനൊപ്പം. പിന്നെ 30 മിനിറ്റ് എക്‌സ്ട്രാ ടൈം. എക്‌സ്ട്രാ ടൈമിന്റെ അവസാന മിനിറ്റില്‍ ഘാനയുടെ അദിയയുടെ ഹെഡര്‍ കൈകൊണ്ടു തടുത്തതിന് സുവാരസിന് ചുവപ്പുകാര്‍ഡ്. കളിയില്‍ വില്ലത്തരം കാണിച്ച് പുറത്തായെങ്കിലും സുവാരസ് ഇനിയെന്നും ഉറുഗ്വായ് യുടെ വീരപുരുഷനായിരിക്കുമെന്ന കാര്യമുറപ്പ്.
എക്‌സ്ട്രാ ടൈമിലെ അവസാന നിമിഷത്തില്‍ ഘാനയ്ക്കനുകൂലമായി പെനാല്‍റ്റി. എന്നാല്‍ ഘാനയുടെ നിര്‍ഭാഗ്യം അവിടെ തുടങ്ങി. ടീമിന്റെ ഏറ്റവും വിശ്വസ്തനായ അസമോവ ഗ്യാന്‍ തൊടുത്ത കിക്ക് ലക്ഷ്യം കണ്ടില്ല.
മല്‍സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. ആദ്യ രണ്ടു കിക്കും ഇരു ടീമും ഗോളാക്കി, ഉറുഗ്വായുടെ മൂന്നാം കിക്കും ഗോളിയെ കീഴടക്കി. ഘാനയുടെ മൂന്നാം കിക്കെടുക്കുന്നത് ക്യാപ്റ്റന്‍ ജോണ്‍ മെന്‍സാ. പന്ത് ഉറുഗ്വായ് ഗോളി ഫെര്‍ണാണ്ടോ മുസേര തടഞ്ഞിട്ടു. സ്‌കോര്‍ 3-2 ഉറുഗ്വായ് യുടെ നാലാം കിക്കെടുത്ത പെരേരയ്ക്ക് പിഴച്ചു. പന്ത് പോസ്റ്റിന് പുറത്തേക്ക്.
ഘാനയുടെ പ്രതീക്ഷകള്‍ വീണ്ടും സജീവമായി. അവരുടെ നാലാം കിക്കെടുക്കുന്നത് അദിയ. ഇത്തവണയും തടസമായത ്ഉറുഗ്വായ് ഗോളി മുസേര. അഞ്ചാം കിക്കെടുത്ത അബ്രൂവിന്റെ ഉന്നം പിഴയ്ക്കാതെ തകര്‍ത്തത്‌ലോകകപ്പിന്റെ സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമാവാനുള്ള ഘാനയുടെ മോഹങ്ങള്‍. ചരിത്രത്തിന്റെ പടിവാതിക്കലെത്തിയ ശേഷം ഘാന മടങ്ങിയപ്പോള്‍ നാല് പതിറ്റാണ്ടത്തെ ഇടവേളക്കുശേഷം ഉറുഗ്വായ്് ലോകകപ്പ് സെമിയില്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications