Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവഗണന; പിടി ഉഷ പൊട്ടിക്കരഞ്ഞു

PT Usha
ദില്ലി: 49ാമത്‌ ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിനായി ഭോപ്പാലിലെത്തിയെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച അത്‌ലറ്റായ പിടി ഉഷയ്‌ക്ക്‌ അധികൃതരുടെ അവഗണന. തനിയ്‌ക്ക്‌ താമസസൗകര്യം പോലും ഒരുക്കാന്‍ സംഘാടകര്‍ തയാറായില്ലെന്ന്‌ ഉഷ പൊട്ടിക്കരഞ്ഞു കൊണ്ട്‌ മാധ്യമപ്രവര്‍ത്തകരോട്‌ പരാതിപ്പെട്ടു.

ഒരു സംഘം അത്‌ലറ്റുകളുടെ പരിശീലകയായി ഭോപ്പാലിലെത്തിയ ഉഷയ്‌ക്ക്‌ പരിതാപകരമായ അവസ്ഥയിലുള്ള താമസസൗകര്യങ്ങളാണ്‌ അധികൃതര്‍ ഇവിടെ ഒരുക്കിയിരുന്നത്‌. കായിക താരങ്ങള്‍ക്ക്‌ സ്‌പോര്‍ട്‌സ്‌ അതോറിറ്റി ഉദ്യോഗസ്ഥരില്‍ നിന്ന്‌ കടുത്ത അവഗണനയാണ്‌ നേരിടേണ്ടി വരുന്നതെന്ന്‌ ഉഷ പറഞ്ഞു. അന്തരാഷ്ട്ര വേദികളില്‍ നമ്മുടെ കായികതാരങ്ങള്‍ പരാജയപ്പെടുന്നത്‌ അധികൃതരുടെ ഇത്തരം അവഗണനകള്‍ മൂലമാണെന്ന്‌ അവര്‍ ചൂണ്ടിക്കാണിച്ചു.

കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ പോലുള്ള വന്‍ കായിക മാമാങ്കത്തിന്‌ ആതിഥേയത്വം വഹിയ്‌ക്കാന്‍ ഒരുങ്ങുമ്പോഴും ഇന്ത്യന്‍ കായികരംഗത്തിന്റെ ദുരവസ്ഥയാണ്‌ ഇത്തരം സംഭവങ്ങള്‍ വെളിച്ചത്ത്‌ കൊണ്ടുവരുന്നത്‌.

Story first published: Wednesday, December 7, 2011, 14:28 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+