
ഗാനത്തില്‍ മുന്‍ ലോകകപ്പ് ചാമ്പ്യന്‍മാരായ ആസ്‌ത്രേലിയയെയും ന്യുസിലാന്‍ഡിനെയും മോശമായ പരാമര്‍ശിക്കുന്നതിനാലാണ് ഗാനം നിരോധിക്കുന്നത്.
സിംഹള തമിഴ്ഭാഷകളില്‍ തയാറാക്കിയിരിക്കുന്ന ഗാനം കേട്ട പ്രസിഡന്റ് റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും ഇത് സംപ്രേഷണം ചെയ്യരുതെന്ന് വിലക്കിയിരിക്കുകയാണ്.
ഗാനത്തില്‍ ഉപയോഗിച്ചിരിക്കുന്ന മോശംവാക്കുകള്‍ കേട്ട് ഗാനം വളരെ മോശമാണെന്ന് മനസിലായതിനെത്തുടര്‍ന്നാണ് നിരോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
ടീമിനുവേണ്ടിയുള്ള ഗാനം ടീമിനെയും രാജ്യത്തേയും പ്രചോദിപ്പിക്കുന്നതാവണം അല്ലാതെ മറ്റൊരു രാജ്യത്തെ അവഹേളിക്കാനുള്ളതാകരുതെന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
എന്നാല്‍ ക്രിക്കറ്റ് അതികൃതര്‍ പറയുന്നത് ശ്രീലങ്കന്‍ ടീമിനെ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനിയാണ് ഇത് ഉണ്ടാക്കിയതെന്നാണ്.
പല റേഡിയോ സ്‌റ്റേഷനുകളും ചാനലുകളും ഗാനം വളരെ മോശമാണെന്നും തങ്ങള്‍ പ്രക്ഷേപണം ചെയ്യില്ലെന്നും നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു.