
ഇരു പാദങ്ങളിലുമായി മത്സരം 4-4ന് അവസാനിച്ചെങ്കിലും എതിരാളിയുടെ ഗ്രൗണ്ടില്‍ നിന്ന് അധിക ഗോളുകള്‍ നേടാന്‍ കഴിഞ്ഞത് സൂപ്പര്‍ കോച്ച് ജോസ് മൊറിഞ്ഞോയുടെ കുട്ടികള്‍ക്ക് അനുഗ്രഹമാവുകയായിരുന്നു.
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച മാഡ്രിഡിനു പിഴച്ചില്ല. 11ാം മിനിറ്റില്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ അര്‍ജന്റീനിയന്‍ മിഡ്ഫീല്‍ഡര്‍ ജാവിയര്‍ മസ്‌കെരാനോ വരുത്തിയ പിഴവില്‍ നിന്നായിരുന്നു ഹിഗ്വെയ്‌നിന്റെ ഗോള്‍. ബാഴ്‌സയുടെ കാവല്‍ഭടന്‍ വിക്ടര്‍ വാല്‍ഡെസിനെയും മറികടന്ന് പന്ത് വലയിലേക്ക് തട്ടിയിടുകയായിരുന്നു. 28ാം മിനിറ്റില്‍ റൊണാള്‍ഡോയെ മാരകമായി ഫൗള്‍ ചെയ്ത അഡ്രിയാനോയ്ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ ബാഴ്‌സയുടെ കാര്യത്തില്‍ ഏകദേശതീരുമാനമായി കഴിഞ്ഞിരുന്നു.
19ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഡ്രിഡിന്റെ ലീഡ് ഉയര്‍ത്തി. ഒന്നാം പകുതിയുടെ അവസാന മിനിറ്റില്‍ ഫ്രീകിക്കില്‍ നിന്നായിരുന്നു മെസ്സിയുടെ ഗോള്‍. പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് താഴ്ന്നിറങ്ങിയ പന്ത് നോക്കി നില്‍ക്കാന്‍ മാത്രമേ മാഡ്രിഡ് താരങ്ങള്‍ക്കു സാധിച്ചുള്ളൂ. 2008നു ശേഷം റയല്‍ മാഡ്രിഡ് ആദ്യമായിട്ടാണ് സൂപ്പര്‍ കപ്പില്‍ വിജയം നേടുന്നത്.