ലോകചാംപ്യന്മാരായ സ്പെയിനെതിരേ നവംബര്‍ 12നും സ്വീഡനെതിരേ നവംബര്‍ 15നുമാണ് മല്‍സരം. മോണ്ടിനെഗ്രോയ്ക്കെതിരേയുള്ള മല്‍സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട റൂണിയ്ക്കെതിരേ മൂന്നു മല്‍സരങ്ങളിലെ വിലക്ക് നിലനില്‍ക്കുന്നതിനാലാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. ഫുട്ബോള്‍ അസോസിയേഷന് തീരുമാനത്തിനെതിരേ യുവേഫയ്ക്ക് അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഇക്കാര്യം റൂണിയുമായി സംസാരിച്ചിട്ടുണ്ട്. ചില കളിക്കാര്‍ക്ക് റൂണിയുടെ പൊസിഷനില്‍ കളിക്കാനുള്ള കഴിവുണ്ട്. അത് തിരിച്ചറിയാനുള്ള അവസരമാണിത്. ശനിയാഴ്ച സ്പെയിനിനെതിരേയുളള മല്‍സരം നിര്‍ണായകമാണ്-കാപെല്ലോ അറിയിച്ചു.