Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വക്കാ വക്കയുമായി ഷക്കീറ വീണ്ടും

Shakira
ജൊഹാനസ്ബര്‍ഗ്: വക്കാ വക്കാ എന്ന ഗാനം കേട്ടാല്‍ ഒന്ന് ഇളകിയാടിപ്പോകാത്ത മനുഷ്യരില്ല. ലോകകപ് ഫുട്‌ബോളിന്റെ ഔദ്യോഗിക ഗാനമായ വക്കാ വക്കായുമായി ഷക്കീറയും സംഘവും വീണ്ടുമെത്തുന്നു.

കാല്‍പ്പന്ത് കളിയുടെ ആരവങ്ങളടങ്ങുന്ന വേളയിലാണ് വക്കാ വക്കയുമായി ഷക്കീറയെത്തുന്നത്. വക്കാ വക്കയ്‌ക്കൊപ്പം മറ്റു ഗാനങ്ങളും ഷക്കീറ ആലപിക്കും.

ഫൈനല്‍ മല്‍സരം തുടങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പായിരിക്കും സമാപനചടങ്ങിന്റെ ഭാഗമായുള്ള കലാവിരുന്ന് അരങ്ങേറുക.

എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ഡേല ലോകകപ്പിന്റെ സമാപനച്ചടങ്ങുകളില്‍ പങ്കെടുക്കില്ല. പേരക്കുട്ടിയുടെ അകാലവേര്‍പാടിന്റെ ആഘാതംകൊണ്ടാണ് ചടങ്ങുകളില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കുന്നത്.

ജൂണ്‍ 11ന് ഉദ്ഘാടനചടങ്ങിന്റെ ഭാഗമായുള്ള സംഗീതപരിപാടി ആസ്വദിച്ചശേഷം വീട്ടിലേക്കു മടങ്ങവെ കാറപകടത്തിലാണ് മണ്ഡേലയുടെ സെനാനി മണ്ഡേല(13) മരിച്ചത്.

ഈ ലോക ഫുട്‌ബോള്‍ ഉല്‍സവത്തിന്റെ ആതിഥേയത്വം ദക്ഷിണാഫ്രിക്കയ്ക്കു നേടിയെടുക്കാന്‍ ഏറെ പ്രയത്‌നിച്ചയാണ് മണ്ഡേല.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+