
സുതാര്യമായ ഒരു കര്‍ട്ടനപ്പുറത്ത് അടിവസ്ത്രം മാത്രം ധരിച്ച് സെറീന നില്‍ക്കുന്ന ചിത്രത്തിനെതിരെ സെറീനയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സ് നിശിത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിന് പുറമെ ഡെയ്‌ലി മിററും സ്‌പോര്‍ട്ടിംഗ് ന്യൂസും സെറീനയുടെ രണ്ടുംകല്‍പ്പിച്ചുള്ള നീക്കത്തിനെതിരെ രംഗത്തെത്തി.
എന്താണ് ഈ ചിത്രത്തിലൂടെ സെറീന നല്‍കുന്ന സന്ദേശം? എന്താണ് സെറീന പറയാന്‍ ശ്രമിക്കുന്നത്? ട്വിറ്ററില്‍ ആരാധകര്‍ സെറീനയോട് ചോദിച്ചത് ഇതൊക്കെയായിരുന്നു. സെറീനയുടെ കാമുകനെന്നു പറഞ്ഞ് ഒരാള്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുകയും ഇയാളെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ട് അധികം കഴിയുന്നതിനുമുമ്പാണ് പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്.