
നിര്‍ണായകമായ രണ്ടാം മത്സരം അപ്രസക്തമായി. ബംഗാളിനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് അട്ടിമറിച്ച് തമിഴ്‌നാട് ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയില്‍ കടന്നു. മലയാളി താരം പി.സി. റിജുവിന്റെ ഗോളിലാണ് ബംഗാളിനെതിരെ തമിഴ്‌നാട് വിജയം കണ്ടത്. തോറ്റെങ്കിലും മികച്ച നാല് ടീം പട്ടികയിലെത്തിയ ബംഗാളും സെമിയില്‍ പ്രവേശിച്ചു.
ജൂലൈ ആറ് വെള്ളിയാഴ്ചത്തെ സെമി ഫൈനലില്‍ ബംഗാള്‍ ഗോവയെ നേരിടും. രണ്ടാമത്തെ സെമിയില്‍ തമിഴ്‌നാടും പഞ്ചാബുമാണ് മത്സരിയ്ക്കുന്നത്.
ഡല്‍ഹി 0 - മിസോറം 0
തമിഴ്‌നാട് 2 - ബംഗാള്‍ 1