സന്തോഷ് ട്രോഫി: സര്‍വീസസ് ചാംപ്യന്മാര്‍

ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ സര്‍വീസസ് തന്നെയാണ് ഗോള്‍വേട്ടയ്ക്ക് തുടക്കം കുറിച്ചത്. സന്തു സുബ്ബയുടെ ഷോട്ട് വെടിയുണ്ട കണക്കെ പോസ്റ്റിന്റെ വലതുമൂലയിലേക്ക് ഇരച്ചുകയറുകയായിരുന്നു. രണ്ടാം പകുതി തുടങ്ങി നാലുമിനിറ്റിനുള്ളില്‍ പട്ടാളക്കാര്‍ ലീഡുയര്‍ത്തി. തമിഴ്‌നാട് ഗോളി അഖില്‍ തട്ടിയകറ്റിയ പന്തില്‍ നിന്നും സുബ്രതാ സര്‍ക്കാറാണ് വലകുലുക്കിയത്.
67ാം മിനിറ്റില്‍ ഫര്‍ഹദിലൂടെ മൂന്നാം ഗോളും നേടിയതോടെ 51 വര്‍ഷത്തിനു ശേഷമുള്ള കിരീടം സര്‍വീസസ് ഏറെകുറെ ഉറപ്പിച്ചിരുന്നു. അതേ സമയം എന്തു വിലകൊടുത്തും കന്നികിരീടം നേടുക തന്നെ ചെയ്യുമെന്ന ഉറച്ച വിശ്വാസത്തില്‍ തമിഴ്‌നാട് തിരിച്ചടിച്ചപ്പോള്‍ രണ്ടു ഗോളുകളാണ് പിറന്നത്. 82ാം മിനിറ്റില്‍ ശാന്തകുമാറും 89ാം മിനിറ്റില്‍ രമേഷും ലക്ഷ്യം കണ്ടു.
ആറുഗോളുകളുമായി മലയാളിതാരം ഫര്‍ഹദാണ് ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍. ശനിയാഴ്ച നടന്ന സെമിഫൈനലില്‍ മണിപ്പൂരിനെ 2-0ന് തോല്‍പ്പിച്ചാണ് തമിഴ്‌നാട് ഫൈനലില്‍ കടന്നത്. സെമിയില്‍ കേരളത്തെ 2-1ന് മറികടന്നാണ് സര്‍വീസസ് കലാശപോരാട്ടത്തിന് യോഗ്യത നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications