സന്തോഷ് ട്രോഫി സെമി: കേരളം സര്‍വീസസിനെതിരേ

പശ്ചിമബംഗാള്‍, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവരങ്ങുന്ന മരണഗ്രൂപ്പില്‍ നിന്നാണ് കേരളത്തിന്റെ വരവെന്നതും മാറ്റു വര്‍ധിപ്പിക്കുന്നു. യോഗ്യതാറൗണ്ടില്‍ ത്രിപുരയെ 4-1നും ഹിമാചലിനെ എതിരില്ലാത്ത നാലുഗോളുകള്‍ക്കും കീഴടക്കിയ മഞ്ഞപ്പട ക്വാര്‍ടട്‌റില്‍ പഞ്ചാബിനെ 2-1നും മഹാരാഷ്ട്രയെ 3-1നും കീഴടക്കി. പശ്ചിമബംഗാളിനെതിരേയുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
തുടര്‍ച്ചയായ മത്സരങ്ങള്‍ മികച്ചൊരു കോമ്പിനേഷന്‍ രൂപപ്പെടുത്തിയെടുക്കാന്‍ സഹായിച്ചിട്ടുണ്ട്. വിങുകളിലൂടെയുള്ള ആക്രമണത്തിനായിരിക്കും കൂടുതല്‍ പ്രധാന്യം നല്‍കുക. താരങ്ങളെല്ലാം തന്നെ മികച്ച ആത്മവിശ്വാസത്തിലാണ്-കേരള കോച്ച് എംഎം ജേക്കബ് അറിയിച്ചു.
സര്‍വീസസിനെതിരേയുള്ള റെക്കോഡാണ് കേരളത്തിനു ഭീഷണിയുയര്‍ത്തുന്നത്. ഇതുവരെ പത്തു മത്സരങ്ങളില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ രണ്ടു തവണ മാത്രമാണ് മഞ്ഞപ്പടയ്ക്കു ജയിക്കാനായത്. നാലുതവണയും ജയം സര്‍വീസസിനൊപ്പമായിരുന്നു.
മത്സരം വൈകുന്നേരം ആറരയ്ക്കാണ്. ദൂരദര്‍ശന്റെ ഡിഡി സ്‌പോര്‍ട്‌സിലോ സോണി പിക്‌സ് ചാനലിലോ മത്സരം സംപ്രേഷണം ചെയ്യാന്‍ സാധ്യതയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications