Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരളം കളിമറന്നു, ഇനി സന്തോഷമില്ല

Santosh Trophy
കൊല്‍ക്കത്ത: കളിക്കളത്തില്‍ കേരളം കളിമറന്നു. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന സന്തോഷ് ട്രോഫി പ്രീ ക്വാട്ടറില്‍ കേരളത്തിന്റെ താരങ്ങള്‍ കളിയ്ക്കാതെ തോറ്റു. മിസോറമിനോട് ഒരു ഗോളിന് തോറ്റാണ് കേരളം പുറത്തായത്.

അസമിനെതിരെ ഉജ്ജ്വലമായി കളിച്ചത് ഇവര്‍ തന്നെയാണോയെന്ന് തോന്നിയ്ക്കുന്ന വിധത്തിലായിരുന്നു കളത്തില്‍ കേരളത്തിന്റെ കുട്ടിക്കളി. 62ാം മിനിറ്റില്‍ ഈസ്റ്റ്ബംഗാള്‍ മിഡ്ഫീല്‍ഡര്‍ ബെയ്‌ഖോഖെയ് നേടിയ ഗോളാണ് കേരളത്തിന്റെ വിധിനിര്‍ണയിച്ചത്.

ക്യാപ്റ്റന്‍ ജസീറിന്റെ പിഴവിലൂടെ വന്ന പന്താണ് മിസോറം വിജയഗോളാക്കിയത്. യഥാര്‍ത്ഥത്തില്‍ കേരളത്തെ പേടിച്ചാണ് മിസോറം കളിക്കാനിറങ്ങിയത്. എന്നാല്‍ കേരളം എലിയെപ്പോലെ പതുങ്ങിയപ്പോള്‍ മിസോറമുകാര്‍ അസ്സല്‍ പൂച്ചകളായി.

അമിത പ്രതിരോധത്തില്‍ ശ്രദ്ധിച്ച കേരളത്തിന്റെ മുന്‍നിരക്ക് പന്തില്‍ തൊടാന്‍ പോലും സാധിച്ചില്ല. കളിയിലെ പിഴവെന്ന കാരണം മാറ്റിനിര്‍ത്തിയാല്‍ കേരളത്തിന്റെ തോല്‍വിക്ക് വേറെയും കാരണങ്ങള്‍ കണ്ടെത്താം. സന്തോഷ് ട്രോഫിയുടെ ഷെഡ്യൂള്‍ അതിലൊന്നാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാല് മത്സരങ്ങള്‍ കളിക്കേണ്ടിവന്നത് താരങ്ങളെ അവശരാക്കിയിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കഴിഞ്ഞതവണ കോയമ്പത്തൂരില്‍ 63ാം ദേശീയ ചാംപ്യന്‍ഷിപ്പിലും പ്രീക്വാര്‍ട്ടറിലാണു കേരളം പുറത്തായത്. അതിനു മുന്‍പത്തെ തവണ ശ്രീനഗറില്‍ കേരളം ക്വാര്‍ട്ടര്‍ വരെയെത്തിയിരുന്നു. എന്തായാലും ഇനി പ്രതീക്ഷകള്‍ അടുത്തവര്‍ഷത്തേയ്ക്ക് മാറ്റിവയ്ക്കാം. ക്ലസ്റ്റര്‍ മുതല്‍ കളിച്ച് വേണമെങ്കില്‍ കേരളത്തിന് കരുത്ത് തെളിയിക്കാം.

Story first published: Wednesday, December 7, 2011, 14:33 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+