സന്തോഷ് ട്രോഫി ടീം പുറപ്പെട്ടു

തീവണ്ടി ആയതുകൊണ്ട് 20 -ാം തീയതി ചൊവ്വാഴ്ച ഉച്ച കഴിഞ്ഞേ ടീം കൊല്‍ക്കത്തിയലെത്തുകയുള്ളു. ഒരു ദിവസം പരിശീലനവും വിശ്രമവും. അടുത്ത ദിവസം, അതായത് 22 നാണ് കേരളത്തിന്റെ ആദ്യ മത്സരം. ഉത്തര ഘണ്ഡിനെയാണ് കേരളം 22 ന് നേരിടുന്നത്.
തകര്‍പ്പന്‍ യാത്ര അയപ്പായിരുന്നു എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ അരങ്ങേറിയത്. വാദ്യമേളം, ആര്‍പ്പ് വിളി. ആകെ ഉത്സവത്തിനെ ഓര്‍മ്മിപ്പിയ്ക്കുന്ന അന്തരീക്ഷം. തീവണ്ടി കയറാനെത്തിയ പലര്‍ക്കും കാര്യം എന്തെന്ന് മനസ്സിലായില്ല. പിന്നെ ചോദിച്ചറിഞ്ഞു.
അവര്‍ക്ക് ഒരു സംശയം. ഇവര്‍ തിരിച്ച് വരുമ്പോഴും ഇത്തരം കൊട്ടും കുരവയും ഉണ്ടാവുമോ? മലയാളിയുടെ മനസ്സ് അനുസരിച്ച് മത്സരത്തില്‍ തോറ്റാല്‍, കൊച്ചിയില്‍ വന്നിറങ്ങുന്ന ഇവര്‍ക്ക് വീട്ടിലെത്താനുള്ള സൗകര്യം പോലും കിട്ടിയെന്ന് വരില്ല. ഇക്കുറി ടീം അംഗങ്ങള്‍ എയര്‍കണ്ടിഷണ്ട് കോച്ചിലാണ് കൊല്‍കത്തയ്ക്ക പോയത്. ത്രീടയല്‍ കോച്ചിലാണ്.. എങ്കിലും നല്ല കാര്യം. ഒരു പക്ഷേ കളിയില്‍ തോറ്റാലും അവര്‍ക്ക് തിരിച്ച് വരാന്‍ എയര്‍കണ്ടിഷണ്ട് കോച്ചോ വിമാന സൗകര്യമോ തന്നെ നല്‍കേണ്ടതല്ലേ. എന്നാലല്ലേ മനം മടുക്കാതെ അടുത്ത കളിയ്ക്ക് വേണ്ടി അവര്‍ തയ്യാറെടുക്കുകയുള്ളു. ഈ കായിക സംസ്കാരം നമുക്ക് ഉണ്ടായിരുന്നെങ്കില്‍ എന്നേ നാം കളിയില്‍ മികച്ചതായേനെ.
കളിക്കാരെ കൊല്‍ക്കത്തയ്ക്ക് കയറ്റിയയക്കാന്‍ കെ.എഫ്.എ. പ്രസിഡന്‍റ് കെ.എം.ഐ. മേത്തര്‍, സെക്രട്ടറി കെ.പി. സണ്ണി, എറണാകുളം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ. ബാബു എംഎല്‍എ, സെക്രട്ടറിയും മുന്‍ ഇന്ത്യന്‍ താരവുമായ സി.സി. ജേക്കബ്, മുന്‍ കേരള ക്യാപ്റ്റന്‍ സി.ആര്‍. ബാലകൃഷ്ണന്‍, റഫറീസ് അസോ. സെക്രട്ടറി രാമചന്ദ്രന്‍ തുടങ്ങിയവര്‍ എത്തിയിരുന്നു. കുറച്ച് ദിവസം കഴിഞ്ഞ് ഇവര്‍ കൊല്‍ക്കത്തയ്ക്ക് പോകുകയാണെങ്കില്‍ അത് ത്രീടയര്‍ കോച്ചിലാണോ എന്ന് നാം ഒന്ന് ശ്രദ്ധിയ്ക്കുന്നത് നല്ലതായിരിയ്ക്കും.
ടീമിന് അഭിവാദ്യമര്‍പ്പിയ്ക്കാനായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും എത്തിയിരുന്നു. ഭഗത് സോക്കര്‍ ക്ലബ്ബാണ് റെയില്‍വേ സ്റ്റേഷനില്‍ വാദ്യമേളം ഒരുക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications