Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്തോഷ് ട്രോഫി: കണ്ണന്റെ മികവില്‍ കേരളം സെമിയില്‍

Santosh Trophy 2012
കട്ടക്: ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് മഹാരാഷ്ട്രയെ തോല്‍പ്പിച്ച് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. ആറുവര്‍ഷത്തിനുശേഷം ആദ്യമായാണ് കേരളം അവസാന നാലില്‍ ഇടംപിടിക്കുന്നത്. ബുധനാഴ്ച നടക്കുന്ന സര്‍വിസസ്-ഒറീസ മത്സരത്തിലെ വിജയികളുമായി വെള്ളിയാഴ്ചയാണ് കേരളത്തിന്റെ സെമി. സ്‌ട്രൈക്കര്‍ കണ്ണന്‍ നേടിയ ഇരട്ടഗോളുകളാണ് കേരളത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്.

കളിയുടെ ഗതിക്ക് വിപരീതമായി മഹാരാഷ്ട്രയാണ് ആദ്യം ഗോള്‍ നേടിയത്. ഒമ്പതാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റിയെടുത്ത കൈലാഷ് പാട്ടീലിന് പിഴച്ചില്ല. എട്ടുമിനിറ്റിനുള്ളില്‍ തന്നെ കേരളത്തിന്റെ മറുപടി ഗോള്‍ പിറന്നു. സുര്‍ജിത് എടുത്ത കോര്‍ണര്‍ കിക്ക് തട്ടിയകറ്റാനുള്ള ശ്രമത്തിനിടെ മഹാരാഷ്ട്രഗോളിയുടെ പന്ത് പോസ്റ്റിലെത്തി.

72ാം മിനിറ്റിലായിരുന്നു കണ്ണന്റെ ആദ്യത്തെ ഗോള്‍. ഇടതുവിങ്ങിലൂടെ മുന്നേറിയെത്തിയ വിനീത് ആന്റണി പകര്‍ന്നു നല്‍കിയ പാസ് സ്വീകരിച്ച കണ്ണനു മുന്നില്‍ ഗോളി മാത്രം. മുന്നോട്ടാഞ്ഞ ഗോളിയുടെ കാലുകള്‍ക്കിടയിലൂടെ കണ്ണന്‍ ബോള്‍ പോസ്റ്റിലേക്ക് പായിച്ചു. രണ്ടാം ഗോളിനും വഴിമരുന്നിട്ടത് വിനിത് ആന്റണി തന്നെയായിരുന്നു. ബോക്‌സിലേക്ക് ഊര്‍ന്നിറങ്ങിയ പന്തിനുവേണ്ടിയുള്ള തിക്കിനും തിരക്കിനും ഇടയില്‍ കണ്ണന്‍ വലകുലുക്കി.
2006ല്‍ മഡ്ഗാവില്‍ നടന്ന ടൂര്‍ണമെന്റിലാണ് കേരളം അവസാനമായി സെമിയിലെത്തിയത്. അന്നു പശ്ചിമബംഗാളിനോട് തോറ്റ് പുറത്തായി.

Story first published: Wednesday, May 23, 2012, 7:00 [IST]
Other articles published on May 23, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+