Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റഫറി പക്ഷപാതം കാട്ടി: അഫ്ഗാന്‍ കോച്ച്

Mohammad Yusuf Kargar
ദില്ലി: സാഫ് കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ സിംഗപ്പൂര്‍ റഫറിയായ സുഖ്ബീര്‍ സിങ് പക്ഷപാതം കാട്ടിയതായി അഫ്ഗാനിസ്താന്‍ ഫുട്‌ബോള്‍ ടീം കോച്ച് മുഹമ്മദ് യൂസുഫ് കാര്‍ഗര്‍.

ആദ്യപകുതിയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടാം പകുതിയില്‍ റഫറി ഒരു തെറ്റായ പെനല്‍റ്റി അനുവദിച്ചതാണ് കളി മാറ്റിമറിച്ചത്. ഗോള്‍വഴങ്ങിയത് കളിക്കാരുടെ ആത്മവിശ്വാസം തകര്‍ത്തു. വാസ്തവത്തില്‍ ആ റഫറി മല്‍സരം തകര്‍ക്കുകയായിരുന്നു.

അയാള്‍ ഹിന്ദുവോ സിഖോ ആയിട്ടാണെന്നറിയില്ല. ഇന്ത്യക്ക് അനുകൂലമായിട്ടാണ് കളിച്ചത്. ഇത് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന് റിപ്പോര്‍ട്ട് ചെയ്യും. മറ്റൊരു കാര്യം പരിചയ സമ്പത്തില്ലാത്ത ഒരു റഫറി എങ്ങനെ ഫൈനല്‍ നിയന്ത്രിക്കാനെത്തിയെന്നതാണ്.

അതേ സമയം ഗോളിക്ക് ചുവപ്പ് കാര്‍ഡ് നല്‍കിയ റഫറിയുടെ തീരുമാനം ശരിയാണെന്ന് ഇന്ത്യന്‍ നായകന്‍ ക്ലൈമാക്‌സ് ലോറന്‍സ് അഭിപ്രായപ്പെട്ടു. ഏത് സാഹചര്യത്തിലും റഫറിയെ തൊട്ടുകളിക്കാന്‍ കളിക്കാരന് അവകാശമില്ല.

Story first published: Monday, December 12, 2011, 8:43 [IST]
Other articles published on Dec 12, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+