Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലൈംഗിക വിവാദം: റൂണിയെ കോക്കിനും വേണ്ട

Coca Cola
ലണ്ടന്‍ : ലൈംഗിക അപവാദത്തില്‍പ്പെട്ട ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരംം വെയ്ന്‍ റൂണിയുമായുളള പരസ്യകരാര്‍ കൊക്കകോള അവസാനിപ്പിച്ചു. ഇത്തരമൊരു മോശം വിവാദത്തില്‍പ്പെട്ടയാളെ പരസ്യത്തില്‍ നിലനിറുത്താനാവില്ലെന്നാണ് കൊക്കകോളയുടെ നിലപാട്.

2011 വരെയായിരുന്നു റൂണിയുമായുളള കരാര്‍. കഴിഞ്ഞ മാസം കമ്പനിയുടെ മാര്‍ക്കറ്റിങ് പ്ലാനില്‍ മാറ്റം വരുത്തിയിരുന്നു. റൂണിയെ വെച്ച് പരസ്യം ചെയ്യുന്നത് ഗുണകരമായിരിക്കില്ലെന്നാണ് കോക്ക് പ്രമോട്ടേഴ്‌സ് കണ്ടെത്തിയിരിക്കുന്നത്.

അതേ സമയം റൂണിയുമായുള്ള ബന്ധത്തിന് യാതൊരു ഉലച്ചിലും തട്ടിയിട്ടില്ലെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. അഭിസാരികയുമൊത്ത് കിടപ്പറ പങ്കിട്ട കഥകള്‍ പുറത്തുവന്നതാണ് കരിയറിലും വ്യക്തിജീവിതത്തിലും റൂണിയ്ക്ക് തിരിച്ചടിയായത്.

Story first published: Wednesday, December 7, 2011, 14:37 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+