For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊന്നുംവിലക്ക്‌ റോണോ റയലിന്റെ വലയില്‍

By Staff
Spanish Club Pays $130M for Ronaldo
ലണ്ടന്‍: ഒടുവില്‍ പൊന്നുംവിലയ്‌ക്ക്‌ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ റയല്‍ മാഡ്രിഡ്‌ സ്വന്തമാക്കി. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക്‌ വിരാമമിട്ട്‌ 130 മില്യണ്‍ ഡോളറെന്ന വമ്പന്‍ തുകയ്‌ക്കാണ്‌ റയല്‍ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോയെ വലയിലാക്കിയത്‌. മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ ഔദ്യോഗിക വെബ്‌ സൈ്‌റ്റാണ്‌ കായിക ലോകത്തെ ഞെട്ടിച്ച ഈ വമ്പന്‍ കച്ചവടത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിരിയ്‌ക്കുന്നത്‌.

വ്യാഴാഴ്‌ചയാണ്‌ പോര്‍ച്ചുഗലിന്റെ ചിറകെന്ന്‌ വിശേഷിപ്പിയ്‌ക്കപ്പെടുന്ന ക്രിസ്റ്റ്യാനോ മാഞ്ചസ്‌റ്റര്‍ വിടാനുള്ള സന്നദ്ധത അറിയിച്ചത്‌. ഈ മാസം ഒടുവില്‍ താരത്തിന്റെ കൂടുമാറ്റം പൂര്‍ത്തിയാകുമെന്നും യുണൈറ്റഡ്‌ വെബ്‌ സൈറ്റ്‌ പറയുന്നു.

100 മില്യണ്‍ ഡോളര്‍ വാരിയെറിഞ്ഞ്‌ ബ്രസീല്‍ താരം കക്കായെ സ്വന്തമാക്കിയതിന്‌ പിന്നാലെയാണ്‌ സ്‌പാനിഷ്‌ ക്ലബായ റയല്‍ മാഡ്രിഡ്‌‌ റോണിയെ വിലയ്‌ക്കെടുത്തിരിയ്‌ക്കുന്നത്‌.

ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്‌ക്ക്‌ാണ്‌ ക്രിസ്‌റ്റിയാനോ റയലിലേക്ക്‌ പോകുന്നത്‌. 2001ല്‍ ഫ്രഞ്ച്‌ താരമായിരുന്ന സിനദിന്‍ സിദാനെ യുവറന്‍സില്‍ നിന്നും സ്വന്തമാക്കാനായി 108 മില്യണ്‍ ഡോളര്‍ റയല്‍ മാഡ്രിഡ്‌ മുടക്കിയതാണ്‌ ഇതിന്‌ മുമ്പത്തെ ഏറ്റവും വലിയ കച്ചവടം.

Story first published: Wednesday, December 7, 2011, 14:26 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+