വാന്‍പേഴ്‌സിയ്ക്ക് ഹാട്രിക്, ആഴ്‌സണല്‍ ചെല്‍സിയെ തകര്‍ത്തു

36ാം മിനിറ്റില്‍ വാന്‍പേഴ്‌സിയിലൂടെ ആഴ്‌സണല്‍ ഒപ്പത്തിനൊപ്പമെത്തി. രാംസിയും ഗെര്‍വിഞ്ഞോയും വണ്‍ ഓണ്‍ വണിലെത്തിയതിനുശേഷം പന്ത് വാന്‍പേഴ്‌സിക്ക് കൈമാറുകയായിരുന്നു. സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റിന്റെ ഏറ്റവും മികച്ച ഉദാഹരണം കൂടിയായിരുന്നു ഈ ഗോള്‍.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ടെറി നീലപ്പടയ്ക്കുവേണ്ടി വലകുലുക്കി. എന്നാല്‍ രണ്ടാം പകുതി തുടങ്ങി നാലുമിനിറ്റിനുള്ളില്‍ ചെമ്പട തിരിച്ചടിച്ചു. ഗെര്‍വിഞ്ഞോയുടെ നല്ലൊരു പാസ്സില്‍ നിന്നും ആന്ദ്രെ സാന്റോസാണ് ലക്ഷ്യം കണ്ടത്.
തിയോ വാല്‍ക്കോട്ടിലൂടെ 55ാം മിനിറ്റില്‍ ആഴ്‌സണല്‍ വീണ്ടും മുന്നിലെത്തി. എന്നാല്‍ യുവാന്‍ മാതയുടെ വളഞ്ഞുപുളഞ്ഞിറങ്ങിയ സൂപ്പര്‍ കിക്ക് 80ാം മിനിറ്റില്‍ ചെല്‍സിക്ക് ലീഡ് സമ്മാനിച്ചു. അവസാന അഞ്ചുമിനിറ്റിനുള്ളില്‍ തുടര്‍ച്ചയായ രണ്ടു ഗോളുകള്‍ നേടിയ വാന്‍പേഴ്‌സിയുടെ പ്രകടനത്തിനു മറുപടി നല്‍കാന്‍ ചെല്‍സിക്കായില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications