Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫെബ്രഗാസിന്റെ പിന്‍ഗാമി വാന്‍പേഴ്‌സി

Robin van Persie
ലണ്ടന്‍: ഒടുവില്‍ അഭ്യൂഹങ്ങള്‍ക്കു വിരാമമായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഗ്ലാമര്‍ ടീമായ ആഴ്‌സണലിനെ ആരു നയിക്കുമെന്ന ചോദ്യത്തിന് ഉത്തരമായി. ബാഴ്‌സലോണയിലേക്ക് പോയ സെക് ഫെബ്രഗാസിന്റെ പിന്‍ഗാമിയായി റോബിന്‍ വാന്‍പേഴ്‌സിയെ തിരഞ്ഞെടുത്തു.

എന്നാല്‍ ചാംപ്യന്‍സ് ലീഗ് പ്ലേ ഓഫില്‍ ഉഡിനെസ്സിനെതിരേയുള്ള ആദ്യമല്‍സരത്തില്‍ ഹോളണ്ട് താരത്തിന് കളത്തിലിറങ്ങാന്‍ സാധിക്കില്ല. ഒരു മല്‍സരത്തില്‍ യുവേഫയുടെ വിലക്കുള്ളതാണ് കാരണം.

ശനിയാഴ്ച എമിറേറ്റ്‌സില്‍ ലിവര്‍പൂളിനെതിരേയുള്ള മല്‍സരത്തിലായിരിക്കും നായകന്റെ അരങ്ങേറ്റം. കഴിഞ്ഞ ഏഴുവര്‍ഷമായി ആഴ്‌സണലിനു വേണ്ടി കളിക്കുന്ന വാന്‍പേഴ്‌സി പുതിയ ദൗത്യം ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചു കഴിഞ്ഞു.

കഴിഞ്ഞു പത്തുവര്‍ഷമായി കളിക്കുന്നുണ്ട്. ഇപ്പോള്‍ കാര്യങ്ങള്‍ വേര്‍തിരിച്ചുകാണാന്‍ കഴിയുന്നുണ്ട്. ഒരു പക്ഷേ, പരിചയസമ്പത്ത് എന്നു പറയുന്നത് ഇതായിരിക്കാം. നായകന്‍ എന്നത് ക്ലബ്ബിന്റെ അംബാസിഡറാണെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ചുമതല സന്തോഷപൂര്‍വം ഏറ്റെടുക്കും-ക്ലബ്ബിന്റെ ഔദ്യോഗികവെബ്‌സൈറ്റിലൂടെ ഡച്ച് താരം അറിയിച്ചു.

Story first published: Wednesday, December 7, 2011, 14:43 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+