മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബായ റയല്‍മാഡ്രിഡും ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ് എയര്‍ലൈന്‍സും അഞ്ചുവര്‍ഷത്തെ പരസ്യക്കരാര്‍ ഒപ്പിട്ടു.
കായികമേഖലയെ ബഹുമാനിക്കുന്ന ലോകം മുഴുവന്‍ അറിയപ്പെടുന്ന കമ്പനിയാണ് എമിറേറ്റ്. ഇരു കമ്പനികള്‍ക്കും ഒട്ടേറെ മേഖലകളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാനാവും-ക്ലബ്ബ് പ്രസിഡന്റ് ഫ്‌ളോറെന്റിനോ പെരെസ് പറഞ്ഞു.
നിലവില്‍ ഫിഫ വേള്‍ഡ്കപ്പ് സ്‌പോണ്‍സര്‍ഷിപ്പ് പാര്‍ട്ണര്‍ ആയ എമിറേറ്റ് ആഴ്‌സണലിനും എസി മിലാനും എച്ച്.എസ്.വിക്കും, പി.എസ്.ജിക്കും, ഒളിംപിയാകോസിനും സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്നുണ്ട്- എമിറേറ്റ് എയര്‍ലൈന്‍സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറും ചെയര്‍മാനുമായ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മഖ്തൂം അറിയിച്ചു.
അഞ്ച് സീസണ്‍ നീളുന്ന ഈ കരാറിലൂടെ സാന്റിയാഗോ ബെര്‍ണാബോ സ്‌റ്റേഡിയത്തിലും മാഡിഡ് നഗരത്തിലും ക്ലബ്ബിന്റെ മറ്റു പ്രചാരണപരിപാടികളിലൂം എമിറേറ്റിന്റെ സാന്നിധ്യം ഉറപ്പാക്കാനാവും. കൂടാതെ ടീമിന്റെ ഔദ്യോഗിക കാരിയറും ഇനിമുതല്‍ എമിറേറ്റ് എയര്‍ലൈന്‍സ് ആയിരിക്കും.