Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എല്‍ ക്ലാസികോ പോരാട്ടം വീണ്ടും

El Clasico
മാഡ്രിഡ്: കിങ്‌സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദത്തില്‍ യൂറോപ്പിലെ വമ്പന്‍ ടീമുകളായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും ബുധനാഴ്ച നേര്‍ക്കുനേരെത്തും. ആദ്യപാദത്തില്‍ 2-1ന് തോറ്റതിനാല്‍ സ്വതസിദ്ധപ്രതിരോധശൈലി ഉപേക്ഷിച്ച് മാഡ്രിഡ് ആക്രമണത്തിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ട്.
ബാഴ്‌സലോണയ്‌ക്കെതിരേ പ്രതിരോധത്തില്‍ നീങ്ങിയ കോച്ച് ജോസ് മൊറിഞ്ഞോയുടെ നടപടി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. അതിനുശേഷം അത്‌ലറ്റിക്കോ ബില്‍ബാവോയ്‌ക്കെതിരെ ആക്രമണ ശൈലി പരീക്ഷിച്ചു വിജയം കാണുകയും ചെയ്തു. 4-1നാണ് ബില്‍വാബോയെ തോല്‍പ്പിച്ചത്.
പരിക്കിന്റെ പിടിയിലായി വിശ്രമിക്കുന്ന എയ്ഞ്ചല്‍ ഡി മാരിയ തിരിച്ചെത്തുകയാണെങ്കില്‍ മാഡ്രിഡ് ആക്രമണത്തെ ബാഴ്‌സലോണ പേടിക്കുക തന്നെ വേണം. അതേ സമയം ആദ്യപാദത്തില്‍ മറ്റുള്ളവര്‍ക്ക് പന്തെത്തിച്ചുകൊടുക്കുകയെന്ന ജോലി മാത്രം ചെയ്ത ലയണല്‍ മെസ്സി ഇറങ്ങി കളിക്കാന്‍ തുടങ്ങിയാല്‍ മൊറിഞ്ഞോയുടെ പ്രതിരോധം തന്നെയാണ് ശരിയെന്ന് തെളിയുകയും ചെയ്യും. ലോകഫുട്‌ബോളറായ മെസ്സിയുടെയും പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും നേരിട്ടുള്ള ശക്തിപരീക്ഷണം കൂടിയാണിത്. പക്ഷേ, ബാഴ്‌സലോണയ്‌ക്കെതിരേ മത്സരങ്ങളിലെല്ലാം റൊണാള്‍ഡോയ്ക്ക് കാര്യമായി തിളങ്ങാന്‍ കഴിയാറില്ലെന്നതാണ് ചരിത്രം.
Story first published: Wednesday, January 25, 2012, 11:53 [IST]
Other articles published on Jan 25, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+