പഞ്ചാബും ഗോവയും സെമിയില്‍

സര്‍വീസസിനെ 4-0ന് തോല്‍പിച്ചാണ് ഗോവ സെമിയിലെത്തിയത്. ആദ്യപകുതിയില്‍ മിലാഗ്രസ് ഗോണ്‍സാല്‍വസും(അഞ്ച്, 13 മിനിറ്റുകള്‍) രണ്ടാം പകുതിയില്‍ അദില്‍ഖാന്‍(51), ക്ളിഫ്റ്റന്‍ ഗോണ്‍സാല്‍വസ്(69) എന്നിവരും വിജയികളുടെ ഗോള്‍ കണ്ടെത്തി. ക്വാര്‍ട്ടര്‍ ലീഗിലെ എല്ലാ മല്‍സരവും ഗോവ ജയിച്ചു. മൂന്ന് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ മൂന്ന് ജയത്തോടെ ഒമ്പത് പോയിന്‍റുമായി ഗ്രൂപ്പില്‍ ഗോവ ഒന്നാമതെത്തി. ആദ്യ മത്സരത്തില്‍ കര്‍ണാടകയ്ക്കെതിരേ 1-0 നും രണ്ടാം പോരില്‍ പഞ്ചാബിനെതിരേ 3-0 നുമായിരുന്നു ഗോവന്‍ ജയം.
കര്‍ണാടകത്തിനെയാണ് പഞ്ചാബ് അടിയറ പറയിപ്പിച്ചത്. തങ്ങളുടെ അവസാന ലീഗ് മല്‍സരത്തില്‍ 5-1നാണ് പഞ്ചാബ് വിജയം കണ്ടത്. നാലും അഞ്ചും മിനിറ്റുകളില്‍ ഗുര്‍പ്രീത് സിങ്ങിലൂടെ ലീഡ് കണ്ട പഞ്ചാബിനുവേണ്ടി 65, 93 (ഇന്‍ജുറി ടൈം) മിനിറ്റുകളില്‍ പ്രവീണ്‍കുമാര്‍ രണ്ടു ഗോള്‍ നേടി. 87-ാം മിനിറ്റില്‍ രോഹിത് കുമാറും ഗോള്‍ നേടി. കര്‍ണാടകയുടെ ഏകഗോള്‍ 42-ാം മിനിറ്റില്‍ ആര്‍. സി. പ്രകാശ് ആണ് നേടിയത്. പഞ്ചാബിനെതിരെ കാര്യമായ ഒരു ചെറുത്ത് നില്‍പ്പ് നടത്താന്‍ പോലും കര്‍ണാടകത്തിന് കഴിഞ്ഞില്ല.
മത്സരങ്ങളില്‍ നിന്ന് സര്‍വീസസും കര്‍ണാടകയും പുറത്തായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications