Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശരിയത്ത് നിയമം പ്രീമിയര്‍ ലീഗിലും

ശരിയത്ത് നിയമങ്ങള്‍ക്ക് വിരുദ്ധമായി സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയ ന്യൂകാസില്‍ പുലിവാല് പിടിക്കുന്നു. ഫിനാന്‍സിങ് സ്ഥാപനമായ വോംഗയാണ് പ്രീമിയര്‍ ലീഗ് ക്ലബ്ബിന്റെ പുതിയ ജഴ്‌സി സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ളത്.

Sharia=Newcastle

കൊള്ളപ്പലിശ വാങ്ങുന്ന സ്ഥാപനത്തിന്റെ പേരുള്ള ജഴ്‌സി അണിയാന്‍ സാധിക്കില്ലെന്നാണ് ക്ലബ്ബിലെ മുസ്ലീം താരങ്ങളുടെ ഭീഷണി. ഇതിന് മുസ്ലീം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്റെ പിന്തുണയുമുണ്ട്. ദെംബാ ബാ, പെപിസ് സിസെ, ചീക് ടോയ്‌റ്റെ, ഹതെം ബെന്‍ അര്‍ഫാ എന്നീ മുസ്ലീം താരങ്ങളാണ് ടീമിലുള്ളത്.

ജനങ്ങളില്‍ നിന്നും കൊളളപ്പലിശ ഈടാക്കുന്ന കമ്പനിയ്ക്ക് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയതിനെതിരേ ആരാധര്‍ക്കിടയില്‍ തന്നെ മുറുമുറുപ്പുണ്ട്. പക്ഷേ, ഇത് അനാവശ്യവിവാദമുണ്ടാക്കലാണെന്ന വാദമാണ് ഇംഗ്ലണ്ടില്‍ പൊതുവെയുള്ളത്. കാരണം പ്രീമിയര്‍ ലീഗ് തന്നെ സ്‌പോണ്‍സണ്‍ ചെയ്യുന്ന ബാര്‍ക്ലെയ്‌സ് സാമ്പത്തിക സ്ഥാപനമാണ്. പലിശവാങ്ങുന്ന സ്ഥാപനമാണ്. ആ ലോഗോയും ജഴ്‌സിയിലുണ്ടാകും.

ശരിയത്ത് നിയമമനുസരിച്ച് കളിക്കേണ്ടര്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ബാര്‍ക്ലെയ്‌സും വോംഗയും വാങ്ങുന്നത് പലിശ തന്നെയാണ്. ക്ലബ്ബിനു നിലനില്‍ക്കണമെങ്കില്‍ പണം വേണം. സ്‌പോണ്‍സര്‍ ചെയ്യാന്‍ തയ്യാറുള്ളവരെ സ്വാഗതം ചെയ്യുക മാത്രമാണ് ക്ലബ്ബിനു ചെയ്യാനുള്ളത്. മതവും കളിയും കൂട്ടികുഴയ്ക്കരുത്. അവര്‍ വോംഗോയ്ക്കുവേണ്ടിയല്ല കളിയ്ക്കുന്നത്, ന്യൂകാസിലിനുവേണ്ടിയാണ്.

Story first published: Wednesday, October 10, 2012, 15:39 [IST]
Other articles published on Oct 10, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+