For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പറങ്കിപ്പടയെ ഐവറികോസ്റ്റ് സമനിലയിലൊതുക്കി

By Lakshmi
 Ivory Coast and Portugal share points in stalemate
ജോഹന്നാസ്ബര്‍ഗ്: ചൊവ്വാഴ്ച പോര്‍ട്എലിസബത്തിലെ നെല്‍സണ്‍ മണ്ടേല സ്‌റ്റേഡിയത്തില്‍ നടന്ന ഐവറികോസ്റ്റ്-പോര്‍ച്ചുഗല്‍ മത്സരത്തെ തുല്യശക്തികളുടെ പോരാട്ടമെന്ന് വേശേഷിപ്പിക്കുകയാകും ഉത്തമം.

സര്‍വ്വശ്രമങ്ങളും തകര്‍ത്തെറിഞ്ഞ് കറുത്തപോരാളികള്‍ പറങ്കിപ്പടയെ സമനിലയില്‍ തളച്ചു. രണ്ടു ടീമുകളിലുമായി ലോക ഫുട്‌ബോളിലെ രണ്ടു വിലയേറിയ താരങ്ങള്‍ കളിക്കാനുണ്ടായിട്ടും മത്സരത്തില്‍ ഗോള്‍വലകള്‍ ചലിച്ചില്ല.

പക്ഷേ ദിദിയര്‍ ദ്രോഗ്ബ നയിക്കുന്ന ഐവറി കോസ്റ്റും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ഏറ്റുമുട്ടുമ്പോള്‍ മത്സരം തീപാറുമെന്നു പ്രതീക്ഷിച്ചവര്‍ക്കു പക്ഷേ തെറ്റിയില്ല.

ഗോളുകള്‍ പിറന്നില്ലെങ്കിലും ഇരു ടീമുകളും കടുകിട വിട്ടുവീഴ്ചയ്ക്കു തയ്യാറാവാതെ കളം വിയര്‍പ്പിച്ചു. എന്നാല്‍ ഫിനിഷിംഗിലെ പാളിച്ചകള്‍ ഇരുകൂട്ടര്‍ക്കും വിനയാകുകയും ചെയ്തു.

ദിദിയന്‍ ദ്രോഗ്‌ബെ ആദ്യപകുതിയില്‍ കളിക്കാനിറങ്ങുമെന്ന് പ്രതീക്ഷിച്ച ആരാധകര്‍ നിരാശരായി. ആദ്യപകുതിയിലാകത്തെ ഈ അഭാവം നിഴലിച്ചു കാണുകയും ചെയ്തു.

ദ്രോഗ്ബയുടെ അഭാവം പോര്‍ച്ചുകല്‍ നന്നായി മുതലെടുത്തു. റൊണാള്‍ഡോയും മധ്യനിരയില്‍ ഡെക്കോയും നടത്തിയ തകര്‍പ്പന്‍ മുന്നേറ്റങ്ങള്‍ പലപ്പോഴും ഐവറി കോസ്റ്റ് പ്രതിരോധ നിരയ്ക്കു തലവേദനയുണ്ടാക്കി.

മത്സരം പുരോഗമിച്ചതോടെ ഐവറി കോസ്റ്റ് ഫോമിലായി. ഇവര്‍ രണ്ടും കല്‍പിച്ച് ആക്രമണത്തിനു തുനിഞ്ഞതോടെ മത്സരം ആവേശകരമായി. ഗര്‍വീഞ്ഞോയും സലോമന്‍ കാലുവും പോര്‍ചുഗല്‍ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്നു. എന്നാല്‍ മധ്യനിരയില്‍ നിന്ന് ഇവര്‍ നടത്തിയ മുന്നേറ്റങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ദ്രോഗ്ബ ഇല്ലാതായിപ്പോയത് ഐവറി കോസ്റ്റിന് അക്ഷരാര്‍ത്ഥത്തില്‍ തിരിച്ചടിയായി.

റൊണാള്‍ഡൊയുടെ കാലില്‍ നിന്നും ചില മനോഹരഷോട്ടുകള്‍ ഉതിര്‍ന്നുവെങ്കിലും ഒന്നും ഗോള്‍വലയിലെത്തിയില്ല. ഇതിനിടെ ആഫ്രിക്കന്‍ ടീമിനെതിരെ പരുക്കനായ റൊണാള്‍ഡൊ മഞ്ഞക്കാര്‍ഡ് കാണുക കൂടി ചെയ്തു.

ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം മത്സരം പുനരാരംഭിച്ചിട്ടും ദ്രോഗ്ബയെ പരീക്ഷിക്കാന്‍ കോച്ച് സ്വെന്‍ ഗൊരാന്‍ എറിക്‌സണ്‍ തയാറായില്ല. ഒടുവില്‍ 65ാംമിനിട്ടിലാണ് എറിക്‌സണ്‍ ദ്രോഗ്ബയെ കളത്തിലിറക്കിയത്.

എന്നിട്ടും ഐവറി കോസ്റ്റിലന്റെ ആക്രമണങ്ങള്‍ക്കു കൃത്യമയാ ലക്ഷ്യബോധം കൈവരിക്കാന്‍ കഴിഞ്ഞില്ല. ദ്രോഗ്ബയ്ക്കു പന്തുകൊടുക്കാതെ സൂത്രം മെനഞ്ഞ് പോര്‍ച്ചുഗല്‍പ്പട കയ്യടി നേടുകയും ചെയ്തു. അവസാന നിമിഷങ്ങളില്‍ ദ്രോഗ്ബ ഫോമിലായെങ്കിലും ഷോട്ട് പുറത്തേയ്ക്കായിരുന്നു.

പോര്‍ചുഗലിനു വേണ്ടി റൊണാള്‍ഡോയും മിന്നുന്ന പ്രകടനം പുറത്തെടുത്തിരുന്നു. മത്സരത്തിലുടനീളം അധ്വാനിച്ചു കളിച്ച റൊണാള്‍ഡോയ്ക്കു പക്ഷേ സഹതാരങ്ങളില്‍ നിന്നു വേണ്ടത്ര പിന്തുണ ലഭിച്ചില്ല. പരുക്കേറ്റ് പിന്മാറിയ സ്‌െ്രെടക്കര്‍ നാനിയുടെ അഭാവം പോര്‍ചുഗല്‍ നിരയില്‍ നിഴലിക്കുകയും ചെയ്തു.

ചൊവ്വാഴ്ച നടന്ന ഗ്രൂപ്പ് എഫില്‍ ന്യൂസിലന്‍ഡും സ്ലോവാക്യയും ഓരോ ഗോളടിച്ചു തുല്യതപാലിച്ചു. റുസ്തന്‍ബര്‍ഗില്‍ നടന്ന ഗ്രൂപ്പ് എഫ് മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ ഗോളടിച്ചാണ് ന്യൂസിലന്‍ഡ് സ്ലോവാക്യയ്‌ക്കെതിരേ സമനില നേടിയത്. സ്ലോവാക്യയ്ക്കു വേണ്ടി റോബര്‍ട്ട് വിറ്റകും ന്യൂസിലന്‍ഡിനു വേണ്ടി വിന്‍സ്റ്റണ്‍ റീഡും ഗോളടിച്ചു.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+