Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊറിയക്ക് മേല്‍ പോര്‍ച്ചുഗലിന്റെ ഗോള്‍ മഴ

Heading for goal: Ronaldo beats the keeper to score Portugal's sixth
ജൊഹാനസ്ബര്‍ഗ്: ഉത്തര കൊറിയന്‍ പോസ്റ്റില്‍ ഗോള്‍ മഴ പെയ്യിച്ച് പോര്‍ച്ചുഗല്‍ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി. ഗ്രൂപ്പ് ജിയിലെ നിര്‍ണായക മത്സരത്തല്‍ മറുപടിയില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് പറങ്കിപ്പട ഉത്തരകൊറിയയെ തകര്‍ത്തത്.

ഉത്തരകൊറിയന്‍ കളിക്കാര്‍ വെറും കാഴ്ചക്കാരായി മാറിയ മത്സരത്തിലെ ആദ്യ പകുതിയില്‍ മൊറേലസിന്റെ ഗോളിലാണ് പോര്‍ച്ചുഗല്‍ ആദ്യം മുന്നിലെത്തിയത്.

എന്നാല്‍ രണ്ടാം പകുതിയില്‍ പോര്‍ച്ചുഗലിന്റെ കളിക്കാര്‍ ഗോളടിയ്ക്കാന്‍ മ്ത്സരിയ്ക്കുകയായിരുന്നു. തിയാഗോ രണ്ടുതവണ ലക്ഷ്യം കണ്ടപ്പോള്‍ സിമാവോ, ഹ്യൂഗോ അല്‍മേഡ, ലീഡ്‌സണ്‍, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരാണ് മറ്റു ഗോളുകള്‍ നേടിയത്.

രണ്ടാമത് നടന്ന ഗ്രൂപ്പ് എച്ച് മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ മടക്കമില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച ചിലി തുടര്‍ച്ചയായ രണ്ടാം ജയവുമായി പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു കഴിഞ്ഞു. ഗോളൊഴിഞ്ഞ ആദ്യപകുതിക്കുശേഷം 75ാം മിനിറ്റില്‍ മാര്‍ക്ക് ഗോണ്‍സാലസ് ആണ് ചിലിയുടെ വിജയഗോള്‍ നേടിയത്.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+