Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫൈനലും തീര്‍ന്നു; തോല്‍വിയറിയാതെ പോള്‍ നീരാളി

Paul The Octopus stays perfect
ജര്‍മനി: ലോകകപ്പില്‍ തോല്‍ക്കാതെ മുന്നേറിയത് ആരാണ്? സംശയമെന്താ, ജര്‍മ്മനിയിലെ സീ ലൈഫ് അക്വേറിയത്തില്‍ നീന്തിത്തുടിയ്ക്കുന്ന പോള്‍ നീരാളി. ഈ ലോകകപ്പിലെ തോല്‍വിയറിയാത്ത ഏക താരം.

ഇരുപത്തിയഞ്ച് കളികളില്‍ തോല്‍ക്കാതെ ഫൈനലിലെത്തിയ ഹോളണ്ടിനെ കീഴ്‌പ്പെടുത്തിയ സ്‌പെയിന്‍ പോലും ഗ്രൂപ്പ് മത്സരങ്ങളില്‍ തോല്‍വി രുചിച്ചപ്പോള്‍ താന്‍ നടത്തിയ ലോകപ്പ് ഫുട്‌ബോള്‍ പ്രവചനങ്ങള്‍ നൂറ് ശതമാനവും കൃത്യമാക്കിക്കൊണ്ടാണ് പോള്‍ തന്റെ താരത്തിളക്കത്തിന് മാറ്റു കൂട്ടിയത്.

ലോകകപ്പില്‍ ജര്‍മ്മനിയുടെ എല്ലാ മത്സരങ്ങളും അണുകിട തെറ്റാതെ മുന്‍കൂട്ടിപ്പറഞ്ഞ നീരാളി കലാശപ്പോരാട്ടത്തില്‍ സ്‌പെയിന്‍ തന്നെ കപ്പ് നേടുമെന്നും പ്രവചിച്ചിരുന്നു. പത്തൊമ്പതാം ലോകകപ്പ് ചരിത്രത്തിലേക്ക് മറയുമ്പോള്‍ പോളെന്ന നീരാളിയും അതില്‍ ഇടം പിടിയ്ക്കുമെന്ന കാര്യമുറപ്പാണ്.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+