Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രോസ് ബാറില്‍ തട്ടി ജപ്പാന്‍ പുറത്ത്

Penalty Miss Ends Japan's Surprising Run
കേപ്ടൗണ്‍: യൂയിച്ചി കൊമാനോയുടെ മൂന്നാമത്തെ പെനാല്‍ട്ടി കിക്ക് ക്രോസ് ബാറില്‍ തട്ടി പുറത്തേക്ക് തെറിച്ചപ്പോള്‍ ചിതറിയത് ജപ്പാന്റെ മാത്രമല്ല ഏഷ്യയുടെ ലോകകപ്പ് ക്വാട്ടര്‍ മോഹങ്ങള്‍. കൊമേന വരുത്തിയ പിഴവ് ആവര്‍ത്തിയ്ക്കാതെ അഞ്ച് പെനാല്‍ട്ടികളും വലയ്ക്കകത്താക്കിയ പാരാഗ്വയ് അവസാന എട്ടില്‍ സ്ഥാനം പിടിയ്ക്കുകയും ചെയ്തു. ലോകകപ്പിലെ തങ്ങളുടെ എട്ടാമൂഴത്തിലാണ് ലാറ്റിനമേരിക്കന്‍ രാജ്യമായ പാരാഗ്വയ് ക്വാര്‍ട്ടറിലെത്തുന്നത്.

തുടര്‍ച്ചയായി നാലാം തവണയും ലോകകപ്പിനെത്തിയ ജപ്പാനും ക്വാട്ടര്‍ മോഹങ്ങളുമായാണ് മത്സരത്തിനിറങ്ങിയത്. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ആരുമാരും ഗോളടിക്കാതെ തുല്യത പാലിച്ചതിനെ തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

പാരഗ്വായുടെ ബാരറ്റോ, ലൂക്കാസ് ബാരിയോസ്, ക്രിസ്റ്റിയന്‍ റിവേരോസ്, നെല്‍സണ്‍ വാല്‍ഡെസ്, ഓസ്കാര്‍ കാര്‍ഡോസോ എന്നിവരുടെ പെനാല്‍ട്ടികള്‍ ലക്ഷ്യം പിഴയ്ക്കാതെ ജപ്പാന്റെ വലയില്‍ കയറി. ജപ്പാനുവേണ്ടി യസുഹിതോ എന്‍ഡോ, ക്യാപ്റ്റന്‍ ഹസെബെ, കെയ്‌സുക്കെ ഹോണ്ട എന്നിവരും ലക്ഷ്യം കണ്ടു. പാരഗ്വായ് ആദ്യ അഞ്ച്് കിക്കുകളും ഗോളാക്കിയതിനാല്‍ ജപ്പാന്‍ അവസാന കിക്ക് എടുക്കാതെ തന്നെ പുറത്തായി.

എഫ് ഗ്രൂപ്പ് ജേതാക്കളായി എത്തിയ പാരഗ്വായും ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടു കളി ജയിച്ചുവന്ന ജപ്പാനും മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. വിരസമായാണ് നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും കളിച്ചത്. നല്ല നീക്കങ്ങളിലൂടെ ഗോള്‍ കണ്ടെത്തുന്നതില്‍ ഇരുകൂട്ടരും പരാജയപ്പെട്ടു.

പാരാഗ്വയ് കൂടി എത്തിയതോടെ ലോകകപ്പ് ക്വാര്‍ട്ടറില്‍ ലാറ്റിനമേരിക്കന്‍ ടീമുകളുടെ എണ്ണം നാലായി. ഉറുഗ്വായ്, അര്‍ജന്റീന, ബ്രസീല്‍ എന്നീ ടീമുകള്‍ നേരത്തെ അവസാന എട്ടില്‍ സ്ഥാനം പിടിച്ചിരുന്നു.

Story first published: Saturday, May 19, 2012, 17:15 [IST]
Other articles published on May 19, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+