Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കീരിടാവകാശികളെ നീരാളി പ്രവചിക്കുന്നു

Oracle octopus to predict final winner
ബെര്‍ലിന്‍: ലോകകപ്പ് വിജയി ആര്? ലോകം കാത്തിരിയ്ക്കുന്ന ഈ മില്യണന്‍ ഡോളറിന്റെ ചോദ്യത്തിനുത്തരം ഉടന്‍ തന്നെ അറിയാം.

ഞായറാഴ്ച ജൊഹന്നാസ്ബര്‍ഗിലെ സോക്കര്‍ സിറ്റിയില്‍ നടക്കുന്ന ഫൈനലിലെ വിജയിയെ പ്രഖ്യാപിയ്ക്കുന്നത് വേറാരുമല്ല, ലോകത്തിന്റെ കൗതുകമായി മാറിയ പോള്‍ എന്ന നീരാളിയാണ്.

പോളിന്റെ നീരാളിക്കൈകള്‍ തങ്ങളുടെ രാജ്യത്തിന്റെ പാതകയെ പുണരണമെന്ന പ്രാര്‍ത്ഥനയിലാണ് കലാശപ്പോരാട്ടത്തിനിറങ്ങുന്ന ഹോളണ്ടിലെയും സ്‌പെയ്‌നിലെയും ഫുട്‌ബോള്‍ ആരാധകര്‍. ഫൈനല്‍ വിജയിയെ മാത്രമല്ല, ജര്‍മ്മനിയ്ക്ക് മൂന്നാം സ്ഥാനം കിട്ടുമോയെന്ന കാര്യവും പോള്‍ പ്രവചിയ്ക്കുന്നുണ്ട്.

അന്തിമ പ്രവചനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പോള്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു. ജര്‍മ്മന്‍ ആരാധകരുടെ വധഭീഷണികളെപ്പറ്റി കേട്ടറിഞ്ഞ സ്‌പെയന്‍ പ്രധാനമന്ത്രി
ജോസ് ലൂയിസ് റോഡ്രിഗസ് തമാശയായി പറഞ്ഞത് പോളിന് സംരക്ഷണമേര്‍പ്പെടുത്താന്‍ തങ്ങള്‍ തയാറാണെന്നാണ്.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+