Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സോറി ജര്‍മ്മനി, നീരാളി പ്രവാചകന്‍ സ്പെയിനിനൊപ്പം!

German 'psychic' octopus predicts Spanish win
ബെര്‍ലിന്‍: ക്ഷമിയ്ക്കണം ജര്‍മ്മന്‍സ്, ഇത്തവണ വിജയം നിങ്ങള്‍ക്കൊപ്പമില്ല, സ്പാനിഷുകാര്‍ തന്നെ ലോകകപ്പിന്റെ ഫൈനലിലേക്ക് പോകും. ജര്‍മ്മന്‍ ആരാധകരുടെ ചങ്കിടപ്പിയ്ക്കുന്ന പ്രവചനം നടത്തിയത് വേറാരുമല്ല, ജര്‍മ്മനിയിലെ സീ ലൈഫ് അക്വേറിയത്തിലെ പോള്‍ എന്ന പ്രവാചകന്‍ നീരാളിയാണ് സ്പാനിഷ് പടയുടെ വിജയം മുന്‍കൂട്ടി കണ്ടിരിയ്ക്കുന്നത്.

ജര്‍മ്മന്‍ ഫുട്‌ബോളിന്റെ വിജയപരാജയങ്ങള്‍ മുന്‍കൂട്ടി പ്രവചിച്ച പോള്‍ ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണ്. തെക്കന്‍ ഇംഗ്ലണ്ടിലെ കടല്‍ത്തീരത്താണ് പിറന്നതെങ്കിലും ജര്‍മ്മനിയോടാണ് ഈ രണ്ടു വയസ്സുകാരന്‍ നീരാളിയ്ക്ക് താത്പര്യം.

2008ലെ യൂറോ കപ്പിലെ വിജയപരാജയങ്ങള്‍ പ്രവചിച്ചതോടെയാണ് പോള്‍ വാര്‍ത്തകളിലെ താരമായി മാറിയത്. അന്ന് ജര്‍മ്മനിക്കുവേണ്ടിയുള്ള പോളിന്റെ പ്രവചനങ്ങള്‍ ഒറ്റത്തവണ മാത്രമാണ് തെറ്റിയത്. ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലും പോളിന്റെ പ്രവചനങ്ങള്‍ ഇതുവരെ ശരിയായിരുന്നു. ഇംഗ്‌ളണ്ടിനും അര്‍ജന്റീനയ്ക്കുമെതിരെ ജര്‍മ്മനി ജയിക്കുമെന്ന് പോള്‍ പ്രവചിച്ചിരുന്നു. പക്ഷേ എപ്പോഴും ജര്‍മ്മനിയ്‌ക്കൊപ്പം നില്‍ക്കണെന്ന താത്പര്യമൊന്നും പേളിനില്ല. ഗ്രൂപ്പ് റൗണ്ടില്‍ സെര്‍ബിയ ജര്‍മ്മനിയെ കീഴ്‌പ്പെടുത്തുമെന്ന പ്രവചനവും പേള്‍ നടത്തിയിരുന്നു. ക്വാര്‍ട്ടറില്‍ ജര്‍മ്മനിയോട് അര്‍ജന്റീന തോറ്റപ്പോള്‍ ക്ഷുഭിതരായ അര്‍ജന്റീനിയന്‍ ഫാന്‍സ് പോളിനെ ചുട്ടുതിന്നുമെന്ന് ഭീഷണി മുഴക്കിയത് നീരാളിക്കുട്ടന് കൂടുതല്‍ പ്രശസ്തി നല്‍കിയിരുന്നു.

വളരെ കൗതുകമുണര്‍ത്തുന്ന രീതിയിലാണ് പേള്‍ പ്രവചനം നടത്തുന്നത്. രണ്ട് പാത്രങ്ങളില്‍ പോളിന് ഇഷ്ടപ്പെട്ട ഭക്ഷണം വയ്ക്കും. അതില്‍ ഒരു പാത്രത്തില്‍ ജര്‍മ്മനിയുടെ കൊടിയുണ്ടാകും. രണ്ടാമത്തെ പാത്രത്തില്‍ എതിര്‍ ടീമിന്റെ കൊടിയും. പോള്‍ ഏതു പാത്രത്തിലെ ഭക്ഷണമാണൊ എടുക്കുന്നത് ആ പാത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന കൊടിയുള്ള രാജ്യത്തിന്റെ ടീം ജയിക്കും.

രണ്ടാം സെമി ഫൈനലിന് മുന്നോടിയായി നടത്തിയ പോളിന്റെ പ്രവചനം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകരുടെ വന്‍പട തന്നെ സീ ലൈഫ് അക്വേറിയത്തില്‍ എത്തിയിിരുന്നു. ജര്‍മ്മന്‍ ദേശീയ ടെലിവിഷന്‍ നീരാളിയുടെ പ്രവചന പരിപാടി തത്സമയം തന്നെ സംപ്രേക്ഷണം ചെയ്തു. പോള്‍ ആര്‍ക്കൊപ്പമാണെന്നറിയാന്‍ രാജ്യം മുഴുവന്‍ അക്ഷമയോടെ കാത്തിരുന്നു. ഒടുവില്‍ സ്‌പെയിനിന്റെ പതാക സ്ഥാപിച്ച പാത്രത്തിന് മുകളില്‍ ഇഷ്ടന്‍ കയറിക്കൂടിയതോടെ ജര്‍മ്മന്‍കാര്‍ ഞെട്ടുകയായിരുന്നു.

പക്ഷെ ഒരിക്കല്‍ പോളിന്റെ പ്രവചനം തെറ്റിയിരുന്നു. 2008ലെ യുറോകപ്പില്‍ ജര്‍മ്മന്‍ പാത്രത്തില്‍ പോള്‍ തന്റെ നീരാളിക്കൈകള്‍ മുറുക്കി. പക്ഷെ അന്ന് എതിരാളിയായ സ്‌പെയിനാണ് ജയിച്ചുകയറിയത്. ആ പിഴവ് ഇത്തവണയും ആവര്‍ത്തിയ്ക്കുമെന്നും ജര്‍മ്മന്‍കാര്‍ ജയിച്ചുകയറുമെന്നാണ് നാട്ടുകാര്‍ കരുതുന്നത്.

എന്തായാലും പോളിന്റെ പ്രവചനം സത്യമാകുമോയെന്ന് ബുധനാഴ്ച രാത്രിയറിയാം. സത്യമായാല്‍ പോള്‍ ഇനിയും വിലസാം, അല്ലെങ്കില്‍ കച്ചോടം പൂട്ടി അക്വേറിയത്തിന്റെ ഏതെങ്കിലും മൂലയില്‍ പോയിരിയ്ക്കാം.

Story first published: Saturday, May 19, 2012, 17:12 [IST]
Other articles published on May 19, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+