Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌പെയിനിന് ലോകകപ്പെന്ന് നീരാളി

Psychic octopus Paul predicts Spain to beat Holland in World Cup final
ബെര്‍ലിന്‍: ലോകകപ്പിന്റെ കലാശക്കളിയ്ക്ക് മുമ്പെ സ്പാനിഷ് പടയെ തേടി ജര്‍മനിയില്‍ നിന്നൊരു സന്തോഷ വാര്‍ത്ത. പോള്‍ നീരാളിയുടെ പ്രവചനം സത്യമാവുകയാണെങ്കില്‍ ഞായറാഴ്ച സോക്കര്‍ സിറ്റിയില്‍ ഹോളണ്ടിനെ കീഴടക്കി സ്‌പെയിന്‍ ലോകകപ്പുയര്‍ത്തും.

സ്‌പെയിനിന്റെ കൊടി അടയാളപ്പെടുത്തിയ പെട്ടിയ്ക്ക് മുകളില്‍ നീരാളിക്കൈകള്‍ മുറുക്കിയാണ് പോള്‍ പ്രവചനം നടത്തിയത്.

ലോകകപ്പില്‍ ഇതുവരെ ജര്‍മ്മനിയുടെ ആറു മത്സരങ്ങളും കൃത്യമായി പ്രവചിച്ച പോള്‍ ഇത്തവണ ജര്‍മ്മന്‍ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രവചനവും നടത്തിയിട്ടുണ്ട്. ശനിയാഴ്ച നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ ഉറുഗ്വായ്‌ക്കെതിരെ ജര്‍മനി ജയിക്കുമെന്നാണ് പോളിന്റെ പ്രവചനം.

ജര്‍മനി സെമിയില്‍ തോല്‍ക്കുമെന്ന പോളിന്റെ പ്രവചനം സത്യമായതില്‍ കലി മൂത്ത ആരാധകര്‍ക്ക് അല്‍പം ആശ്വാസമേകുന്നതാണ് പോളിന്റെ ഇന്നത്തെ തീരുമാനം.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+