
നൈജീരിയന്‍ ഫുട്‌ബോളിനെ പുനസംഘടിപ്പിയ്ക്കാനാണ് നടപടിയെന്ന് പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി. ദേശീയ ടീമിന് പുറമെ നൈജീരിയ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എന്‍എഫ്എഫ്) പിരിച്ചു വിടാനും പ്രസിഡന്റ് ഉത്തരവിട്ടിട്ടുണ്ട്.
ലോകകപ്പില്‍ ഒരു പോയിന്റുമാത്രം നേടി ബി ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായാണ് നൈജീരിയ പുറത്തായത്. മോശം പ്രകടനത്തെ തുടര്‍ന്ന് ഫുട്‌ബോള്‍ ടീമിനെതിരെ രാജ്യത്തു വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കായിക മന്ത്രി ഇബ്രാഹിം ബയോയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ജോനാഥന്‍ ടീമിനെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്.
പ്രസിഡന്റിന്റെ നടപടി ഫിഫയുടെ ശക്തമായ ഇടപെടല്‍ ക്ഷണിച്ചുവരുത്തുമെന്ന് സൂചനകളുണ്ട്.